പ്രചാരണത്തില്‍ ജോസഫ് വിഭാഗത്തെ പൂര്‍ണമായും അകറ്റി നിര്‍ത്തിയതായും സജി മഞ്ഞക്കടമ്പില്‍ ആരോപിക്കുന്നു. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്ക് മുന്നണികൾ കടന്നതോടെ തര്‍ക്കം അവസാനിക്കാത്തത് യുഡിഎഫിനും തലവേദനയായിട്ടുണ്ട്. ഇരു വിഭാഗവും തമ്മിലടി നിര്‍ത്തിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.