'ഹമാസ് എന്ന ഭീകരസംഘടനയുടെ ആക്രമണത്തെ വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് ഭയപ്പെടുത്തുന്നു'

Last Updated:

'നിഷ്പക്ഷമതികളെ പോലും വർഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകൾ ഉപകരിക്കൂ'

മാർ തോമസ് തറയിൽ
മാർ തോമസ് തറയിൽ
ഹമാസ് ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ച് വെള്ളപൂശാനും ഇസ്രായേലിനെ മാത്രം കുറ്റപ്പെടുത്താനും മതേതര പാർട്ടികൾ പോലും മത്സരിക്കുന്നത് ഭയപ്പെടുത്തുന്നുവെന്ന് സിറോ മലബാർ ബിഷപ്പ് തോമസ് തറയിൽ. വോട്ട് ബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്ന് വരുന്നത് കേരളം ഉയർത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ ശശി തരൂർ എംപിയുടെ പ്രസംഗത്തിൽ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. നിഷ്പക്ഷമതികളെ പോലും വർഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകൾ ഉപകരിക്കൂവെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
ഇസ്രായേൽ – പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. “യുദ്ധം പരാജയമാണെന്നും അത് മാനവസഹോദര്യത്തെ തകർക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും” പരിശുദ്ധ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്. എന്നാൽ, ഈ യുദ്ധത്തെ സംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയ തിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നു.
സമാധാനപരമായി ജീവിതം മുമ്പോട്ട് പോകുന്ന ഒരു രാജ്യത്ത് ‘ഹമാസ്’ എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ ഇവിടത്തെ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് നമ്മെ ഭയപ്പെടുത്തുന്നു. വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത് കേരളം ഇത്ര നാളും ഉയർത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്ന് ഉത്തരവാദിത്വബോധമുള്ള പാർട്ടികൾ എങ്കിലും മനസിലാക്കുന്നത് നല്ലതാണ്.
advertisement
 നിഷ്പക്ഷമതികളെ പോലും വർഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകൾ ഉപകരിക്കു. ഇസ്രയേലും പലസ്തീനും രണ്ടു രാഷ്ട്രങ്ങളായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവിടെ ശാശ്വത സമാധാനം ഉണ്ടാകില്ല. പക്ഷെ അതിന്റെ പേരിൽ കേരളം പോലെ ഒരു ചെറു സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടാമെന്നതു യുക്തിപരമായ കണക്കുകൂട്ടലാവില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹമാസ് എന്ന ഭീകരസംഘടനയുടെ ആക്രമണത്തെ വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് ഭയപ്പെടുത്തുന്നു'
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement