കോഴിക്കോട്: കേരളത്തിൽ ബി ജെ പി ഇല്ലാതായത് ആഘോഷിക്കുന്നത് യുഡിഎഫും എൽഡിഎഫും അല്ലെന്നും കേരളജനത ഒന്നാകെയാണെന്നും ടി സിദ്ദിഖ്. വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയവേയാണ് ടി സിദ്ദിഖ് ഇങ്ങനെ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം.
ഫേസ്ബുക്കിൽ ടി സിദ്ദിഖ് കുറിച്ചത് ഇങ്ങനെ,
'പൂജ്യ'നായ ബി ജെ പി പ്രസിഡന്റ് ശ്രീ കെ സുരേന്ദ്രൻ ഇന്ന് വാർത്താ സമ്മേളനത്തിൽ കൽപ്പറ്റയിലെ യു ഡി എഫിന്റെ വിജയത്തെ കുറിച്ച് അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കണ്ടു. വർഗ്ഗീയതക്കെതിരെ മതേതര ശക്തികൾക്ക് ഒപ്പം മാത്രമേ കേരളജനത നിൽക്കുകയുള്ളൂ. ഉത്തരേന്ത്യയിൽ പയറ്റുന്ന നമ്പറുകളുമായി കേരളത്തിൽ ഇറങ്ങിയാൽ അത് ഇവിടെ വിജയിക്കില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഒന്ന് കൂടി തെളിയിച്ചിരിക്കുകയാണു. അതിന്റെ കാരണം നിങ്ങളുടെ നേതാവ് മോഡിജി പാലക്കാട് പറഞ്ഞിട്ടുണ്ട്... 'കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്...' എന്ന്. എല്ലാ ജാതിമത വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന വർഗ്ഗീയ തിമിരം ബാധിച്ചിട്ടില്ലാത്ത നല്ലവരായ കൽപ്പറ്റയിലെ വോട്ടർമാരാണു യു ഡി എഫിനെ വിജയിപ്പിച്ചത്. അത് കൊണ്ട് ശ്രീ സുരേന്ദ്രൻ കേരളത്തിൽ ബിജെപിക്ക് സംഭവിച്ച "ഷൂ"ന്യത എന്ത് കൊണ്ട് എന്ന് പഠിക്കുക. ബിജെപി കേരളത്തിൽ ഇല്ലാതായത് ആഘോഷിക്കുന്നത് യുഡിഎഫും എൽഡിഎഫും അല്ല, കേരള ജനത ഒന്നാകെയാണു... അത്രയേ ഇപ്പോൾ പറയുന്നുള്ളൂ... #Kalpetta #KSurendran #udf #bjp #Tsiddique'
കോൺഗ്രസിന്റെ രാഷ്ട്രീയ ദൗർബല്യത്തിന് ബി ജെ പിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ആയിരുന്നു വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പറഞ്ഞത്. വോട്ട് കച്ചവടം ഉണ്ടായത് കോൺഗ്രസും സി പി എമ്മും തമ്മിലായിരുന്നെന്നും വയനാട്ടിൽ ഉൾപ്പെടെ ഇടതു സ്ഥാനാർത്ഥിയുടെ തോൽവി ഇതിന് ഉദാഹരണമാണെന്നും ആയിരുന്നു സുരേന്ദ്രൻ പറഞ്ഞത്. ഇതാണ് സിദ്ദിഖിനെ ചൊടിപ്പിച്ചത്.
COVID 19 | സംസ്ഥാനത്ത് ഇന്ന് 37,190 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഉത്തരേന്ത്യയിൽ പയറ്റുന്ന നമ്പറുകളുമായി കേരളത്തിൽ ഇറങ്ങിയാൽ അത് ഇവിടെ വിജയിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണെന്ന് സിദ്ദിഖ് പറഞ്ഞു. അതിന്റെ കാരണം മോഡിജി പാലക്കാട് പറഞ്ഞിട്ടുണ്ടെന്നും 'കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്...' എന്നാണ് അതെന്നും സിദ്ദിഖ് കുറിച്ചു. എല്ലാ ജാതിമത വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന വർഗ്ഗീയ തിമിരം ബാധിച്ചിട്ടില്ലാത്ത നല്ലവരായ കൽപ്പറ്റയിലെ വോട്ടർമാരാണു യു ഡി എഫിനെ വിജയിപ്പിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly, K surendran, Kerala Assembly Electin 2021, T siddique