മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; കളമശ്ശേരിയിൽ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ച് ടി എ അഹമ്മദ് കബീര്‍
- Published by:Rajesh V
- news18-malayalam
Last Updated:
മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയിലെ പ്രസിഡന്റ് ഉള്‍പ്പെടെ ബഹുഭൂരിഭാഗം പേരും അഹമ്മദ് കബീറിനെ പിന്തുണച്ചുകൊണ്ട് രംഗത്തുണ്ട്.
കൊച്ചി: കളമശ്ശേരിയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ഇത്തവണ മാറ്റി നിര്‍ത്തിയ മങ്കടയിലെ സിറ്റിങ് എം എൽ എ ടി എ അഹമ്മദ് കബീര്‍ കളമശ്ശേരിയില്‍ സമാന്തര യോഗം വിളിച്ച് ചേര്‍ത്തു. എറണാകുളം ജില്ലാ കമ്മിറ്റിയിലെയും മുസ്ലിം ലീഗിന്റെ പോഷക സംഘടനകളിലേയും ബഹുഭൂരിപക്ഷം ഭാരാവാഹികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. കളമശ്ശേരി എം എ ല്‍എ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വം ഒരു നിലക്കും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം വകവെയ്ക്കാതെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയിലെ പ്രസിഡന്റ് ഉള്‍പ്പെടെ ബഹുഭൂരിഭാഗം പേരും അഹമ്മദ് കബീറിനെ പിന്തുണച്ചുകൊണ്ട് രംഗത്തുണ്ട്. കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിനെയോ മകന്‍ അബ്ദുള്‍ ഗഫൂറിനെയോ സ്ഥാനാര്‍ഥിയാക്കരുതെന്ന് അവര്‍ ലീഗ് നേതൃത്വത്തെ പാണക്കാട് ചെന്ന് കണ്ട് ആവശ്യപ്പെട്ടിരുന്നു. അത് നിരാകരിക്കപ്പെട്ടതില്‍ നേതാക്കളും പ്രവര്‍ത്തകരും അസംതൃപ്തരാണ്. അവര്‍ കളമശ്ശേരിയില്‍ സ്ഥാനാര്‍ഥിയാകാന്‍ അഹമ്മദ് കബീറിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്.
advertisement
മങ്കടയില്‍ രണ്ടു തവണ എം എല്‍ എയായ താന്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ നീക്കിയിരുന്നതായി അഹമ്മദ് കബിര്‍ പ്രതികരിച്ചു. മങ്കടയില്‍ നിന്ന് എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും പാര്‍ട്ടിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും അഹമ്മദ് കബീര്‍ ന്യൂസ് 18 നോട് പറഞ്ഞു. തന്റെ ജന്മനാടാണ് കളമശേരി. ഇവിടെ മത്സരിക്കാനുള്ള സന്നദ്ധത നേത്യത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് കബീര്‍ ന്യൂസ് 18നോട് പറഞ്ഞു. ജന്മനാടായ കളമശ്ശേരിയില്‍ തന്നെ പരിഗണിക്കണമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റിനോടും നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനം പാര്‍ട്ടിയില്‍നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഹമ്മദ് കബീര്‍ പറയുന്നു.
advertisement
വി ഇ അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം. സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചില്ലെങ്കില്‍ ടി എ അഹമ്മദ് കബീര്‍ വിമതനായി രംഗത്തിറങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; കളമശ്ശേരിയിൽ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ച് ടി എ അഹമ്മദ് കബീര്‍