പാർട്ടിയിൽ അപമാനിക്കപ്പെട്ടു'; കളമശേരിയില്‍ മത്സരിക്കാൻ തയാറെന്ന് ലീഗ് നേതൃത്വത്തോട് ടി.എ അഹമ്മദ് കബീര്‍ എം.എൽ.എ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.ഇ അബ്ദുള്‍ ഗഫൂറാണ് കളമശേരിയിലെ ലീഗ് സ്ഥാനാർഥി. അബ്ദുൾ ഗഫൂറിനെ സ്ഥാനാർഥിയാക്കിയതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സീറ്റില്‍ അവകാശവാദമുന്നയിച്ച് ടി എ അഹമ്മദ് കബീര്‍ രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചി: കളമശേരി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സന്നദ്ധത നേത്യത്വത്തെ അറിയിച്ച് ലീഗ് എംഎല്‍എ ടി എ അഹമ്മദ് കബീര്‍. മങ്കടയില്‍ നിന്ന് എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും പാര്‍ട്ടിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും അഹമ്മദ് കബീര്‍ ന്യൂസ് 18 നോട് പറഞ്ഞു. അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.ഇ അബ്ദുള്‍ ഗഫൂറാണ് കളമശേരിയിലെ ലീഗ് സ്ഥാനാർഥി. അബ്ദുൾ ഗഫൂറിനെ സ്ഥാനാർഥിയാക്കിയതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സീറ്റില്‍ അവകാശവാദമുന്നയിച്ച് ടി എ അഹമ്മദ് കബീര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണയും മങ്കടയില്‍ തന്നെ സീറ്റ് ലഭികുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും അഹമ്മദ് കബീർ പറയുന്നു. തന്റെ ജന്മനാടാണ് കളമശേരി. ഇവിടെ മത്സരിക്കാനുള്ള സന്നദ്ധത നേത്യത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് കബീര്‍ ന്യൂസ് 18നോട് പറഞ്ഞു.
advertisement
അതേസമയം കളമശേരിയില്‍ നിന്ന് വി.ഇ അബ്ദുള്‍ ഗഫൂറിനെ മാറ്റണമെന്ന ആവശ്യം പി കെ കുഞ്ഞാലിക്കുട്ടി തള്ളി. എല്ലാവരുമായി ചര്‍ച്ച ചെയ്താണ് കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വിവാദങ്ങള്‍ വിജയ സാധ്യതയെ ബാധിക്കില്ലെന്ന നിലപാടിലാണ് ലീഗ് സ്ഥാനാര്‍ത്ഥി വി.ഇ അബ്ദുള്‍ ഗഫൂറിന്റെ നിലപാട്. വി ഇ അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം. സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചില്ലെങ്കില്‍ ടി എ അഹമ്മദ് കബീര്‍ വിമതനായി രംഗത്തിറങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
advertisement
മുസ്ലിം ലീഗിന്റെ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് സ്ഥാനാർഥി; ഇവിടെ ചിത്രം വിചിത്രമാണ്
കോഴിക്കോട്: കുന്ദമംഗലത്ത് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയായി കോഴിക്കോട് ഡി സി സി സെക്രട്ടറി ദിനേഷ് പെരുമണ്ണ. പി ടി എ റഹീമിനെ വീഴ്ത്തി മണ്ഡലം പിടിക്കാനുള്ള യു ഡി എഫ് തന്ത്രങ്ങളുടെ ഭാഗമാണ് ദിനേഷിന്റെ സ്ഥാനാര്‍ഥിത്വം. ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യം വച്ചാണ് ലീഗ് സീറ്റില്‍ കോണ്‍ഗ്രസുകാരനെ നിര്‍ത്തിയത്.
advertisement
2011ല്‍ മുസ്ലിം ലീഗിലെ യു സി രാമനെയും 2016ല്‍ കോണ്‍ഗ്രസിലെ ടി സിദ്ദീഖിനെയും തറ പറ്റിച്ചാണ് കുന്ദമംഗലം മണ്ഡലത്തില്‍ പി ടി എ റഹീം അടിത്തറയൊരുക്കിയത്. എന്നാൽ ഇത്തവണ പി ടി എ റഹീമിനെ നേരിടാന്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയായി കോഴിക്കോട് ഡി സി സി സെക്രട്ടറി ദിനേഷ് പെരുമണ്ണ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ദിനേഷിന്റെ സ്ഥാനാര്‍ഥിത്വത്തോട് കോണ്‍ഗ്രസിനും പൂർണ സമ്മതം.
advertisement
തദേശ സ്ഥാപനങ്ങളിലേക്ക് പലതവണ മത്സരിച്ച് ജയിച്ചും തോറ്റും മണ്ഡലത്തില്‍ സജീവ സാന്നിധ്യമായയാളാണ് ദിനേഷ് പെരുമണ്ണ. പരമ്പരാഗതമായി ലീഗ് മത്സരിച്ച് ജയിച്ച മണ്ഡലം രണ്ട് തവണ പി ടി എ റഹീം പിടിച്ചതാണ്. ദിനേഷിനെ ഇറക്കി ഹിന്ദു വോട്ടുകളുടെ ഗതി മാറ്റാനാണ് ലീഗും കോണ്‍ഗ്രസും പുതിയ തന്ത്രം മെനഞ്ഞത്.
ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉറച്ച വോട്ടുകളും ഹിന്ദു വോട്ടുകളുടെ അടിയൊഴുക്കിലുമാണ് ദിനേഷ് പെരുമണ്ണയുടെ പ്രതീക്ഷ. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേരും ഉയര്‍ന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയെന്ന് ദിനേഷ് പെരുമണ്ണ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2021 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടിയിൽ അപമാനിക്കപ്പെട്ടു'; കളമശേരിയില്‍ മത്സരിക്കാൻ തയാറെന്ന് ലീഗ് നേതൃത്വത്തോട് ടി.എ അഹമ്മദ് കബീര്‍ എം.എൽ.എ