കോവിഡ് സ്ഥിരീകരിച്ച മുട്ട ലോറിയിലെ ഡ്രൈവർക്കൊപ്പം സഞ്ചരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുട്ടയുമായി തിങ്കളാഴ്ച്ചയാണ് ഇവര്‍ കൂത്താട്ടുകുളത്തും കോട്ടയത്തും എത്തിയത്.
തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നാമക്കലിൽ നിന്നും കോട്ടയത്തെത്തി മടങ്ങിയ ലോറിയിലെ ഡ്രൈവർക്കൊപ്പമുണ്ടായിരുന്നയാളുടെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുട്ടയുമായി തിങ്കളാഴ്ച്ചയാണ് ഇവര്‍ കൂത്താട്ടുകുളത്തും കോട്ടയത്തും എത്തിയത്.
കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റോഡിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ അടപ്പിച്ചിരുന്നു
നിരീക്ഷണത്തിലാക്കിയ 10 പേരും പ്രൈമറി ലോ റിസ്‌ക് കോണ്‍ടാക്ടുകളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
മേയ് 4ന് രാവിലെ ആറിനാണ് നാമക്കലില്‍നിന്നു കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തില്‍ ലോഡുമായി എത്തിയത്. തുടര്‍ന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയാണ് മടങ്ങിയത്.
TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
അതേസമയം ഡ്രൈവര്‍ ലോറിയില്‍നിന്ന് ഇറങ്ങിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ഈ കടകള്‍ അടപ്പിക്കുകയും കടയുടമകളും ജീവനക്കാരും ചുമട്ടുതൊഴിലാളകളും ഉള്‍പ്പെടെ 21 പേരെ ഹോം ക്വാറന്റയിനിലാക്കുകയും ചെയ്തു.
advertisement
നാമക്കല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലോറി ഡ്രൈവറെ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2020 9:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് സ്ഥിരീകരിച്ച മുട്ട ലോറിയിലെ ഡ്രൈവർക്കൊപ്പം സഞ്ചരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്