കൊറോണക്കാലത്ത് സോഷ്യല്‍മീഡിയയില്‍ തരംഗമായ പാട്ടിന് പിന്നിലെ കഥ
Last Updated:
പേരാമ്പ്രയും കടന്ന് മലയാളികൾ ഉള്ളിടത്തൊക്കെ ഹിറ്റാണ് പാട്ട്.
കോഴിക്കോട്: 'കൊറോണാക്കാലത്തും പാട്ടുണ്ടാവണം, അതിജീവനത്തെക്കുറിച്ച് നമ്മള്‍ പാടണം' പറയുന്നത് മോഹനനാണ്. പേരാമ്പ്ര ചെറുവണ്ണൂര്‍ക്കാരുടെ ചൂട്ട് മോഹനന്‍. ചൂട്ടെന്ന് മോഹനനെ പണ്ട് സുഹൃത്തുക്കളാരോ കളിയാക്കി വിളിച്ചതാണ്.
എന്നാലിന്ന് മോഹനന് ഏറ്റവും പ്രിയപ്പെട്ട പേരാണത്. കൊറോണാക്കാലത്തെക്കുറിച്ച് മോഹനന്‍ പാടിയ പാട്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. നാളേക്ക് വേണ്ടി നമ്മള്‍ അകലാതെ അകലണമെന്ന് പറയുന്ന പാട്ട് തൊട്ടുതൊട്ട് നടന്നിരുന്ന ഗ്രാമജീവിതത്തോട് അകലം പാലിക്കാന്‍ പറയേണ്ടി വന്നപ്പോള്‍ എഴുതിയതാണ്.
You may also like:മനസിലൊരായിരം കുരുത്തോല; ഹോം ക്വാറന്റൈനിൽ ഓശാന ഞായറാചരിച്ച് വിശ്വാസികൾ [NEWS]കാസർഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം; ഇന്നു മരിച്ചത് രണ്ടുപേർ [NEWS]വെന്റിലേറ്ററുകൾ മുതൽ ഭക്ഷണ വിതരണം വരെ; കോവിഡിനെ 'പിടിച്ചുകെട്ടാൻ' ഉന്നതാധികാര സമിതി [NEWS]
നമ്മള്‍ കടന്നുപോവുന്ന കാലത്തെക്കുറിച്ച് പറയാനുളളതെല്ലാം പാട്ടിലുണ്ട്. ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ തോന്നിയ നാല് വരികള്‍ കുറിച്ചിട്ടു. പിന്നീട് രണ്ടു തവണയായി പാട്ടെഴുത്ത് പൂര്‍ത്തിയാക്കി. സുഹൃത്തുക്കളുടെ സഹായത്തോടെ ഈണമിട്ടു.
advertisement
സുഹൃത്തും നാട്ടുകാരനുമായ അജയ് ജിഷ്ണുവിന്‍റെ വീട്ടില്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കൊട്ടിപ്പാടി. അജയ് തന്നെയാണ് പാട്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. പേരാമ്പ്രയും കടന്ന് മലയാളികൾ ഉള്ളിടത്തൊക്കെ ഹിറ്റാണ് പാട്ട്.
സോഷ്യല്‍മീഡിയയില്‍ പതിനായിരങ്ങള്‍ പങ്കുവെച്ചു. മന്ത്രിമാരും സിനിമാതാരങ്ങളും വിളിച്ചു. സുഹൃത്തുക്കളിൽ ചിലർക്ക് മറ്റ് ഭാഷകളിലേക്ക് പാട്ട് മൊഴി മാറ്റണമെന്നുണ്ട്. അങ്ങനെ ആരോഗ്യജാഗ്രതയുടെ സന്ദേശം കൂടുതല്‍ പേരിലേക്കെത്തുമെന്ന് മോഹനനും പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 05, 2020 10:29 PM IST