സ്പ്രിംഗ്ളർ വിവാദം; കേന്ദ്രം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
- Published by:Gowthamy GG
- news18-malayalam
Last Updated:
ഇതുവരെ ശേഖരിച്ച ഡാറ്റകള്‍ സ്പ്രിംഗ്ളറിന് കൈമാറരുത്.കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണം-ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു
കൊച്ചി: കോവിഡ് വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാർ യുഎസ് കമ്പനി സ്പ്രിംഗ്‌ളറിന്റെ സേവനം ഉപയോഗിച്ചതിനെതിരേ ഹൈക്കോടതിയിൽ ഹർജി. സ്പ്രിംഗ്ളർ കരാര്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഡ്വ. ബാലു ഗോപാല്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്പ്രിംഗ്‌ളര്‍ വഴി വിവരശേഖരണം നടത്തിയതിൽ ക്രമക്കേടുകൾ ഉണ്ടെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇതുവരെ ശേഖരിച്ച ഡാറ്റകള്‍ സ്പ്രിംഗ്ളറിന് കൈമാറരുത്.കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണം-ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു
വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.ഇടപാടിനെ കുറിച്ച് കേന്ദ്ര ഏജന്‍സിയെ കൊണ്ട് ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ പരിഗണിക്കും.
advertisement
[PHOTO]''പണലഭ്യത വർദ്ധിപ്പും വായ്പാ വിതരണവും മെച്ചപ്പെടും': റിസർവ് ബാങ്ക് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി. [NEWS]'സ്പ്രിംഗ്ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം; വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷതയുണ്ടോ എന്ന് കാണട്ടെ': ഷാഫി പറമ്പിൽ
[NEWS]
കോവിഡുമായി ബന്ധപ്പെട്ട് ഐസൊലേഷനിൽ കഴിയുന്നവരുടെ ഉൾപ്പെടെ വിവരങ്ങൾ രേഖപ്പെടുത്താനാണ് സർക്കാർ സ്പ്രിംഗ്‌ളര്‍ സേവനം ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 17, 2020 6:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിംഗ്ളർ വിവാദം; കേന്ദ്രം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി