ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് സീറ്റില്ല; വൈപ്പിനില്‍ മത്സരിക്കാന്‍ മുതിര്‍ന്നവരുണ്ടെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം

Last Updated:

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പരിചയസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്.അവരെ മറികടന്ന ധർമജന് സീറ്റു നല്‍കില്ല.

കൊച്ചി: വൈപ്പിന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്‍ ധര്‍മജൻ ബോള്‍ഗാട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി യു.ഡി.എഫ് ജില്ലാ നേതൃത്വം. ചെറുപ്പം മുതല്‍ കെ.എസ്.യു കോണ്‍ഗ്രസ് അനുഭാവിയാണ് ധര്‍മജൻ, എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ആവശ്യം ഇപ്പോഴില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പരിചയസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്.അവരെ മറികടന്ന ധർമജന് സീറ്റു നല്‍കില്ല. ഇത്തരത്തില്‍ ഒരു ആലോചനയും നടക്കുന്നില്ലെന്നും യു.ഡി.എഫ് ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്‍ ന്യൂസ് 18 നോട് പറഞ്ഞു.
വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും ധർമജന്‍ ബോള്‍ഗാട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് പ്രചരണമുയര്‍ന്നത്. മത്സരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ആലോചനകള്‍ നടന്നിട്ടില്ലെന്നായിരുന്നു ധർമജന്റെ ആദ്യ പ്രതികരണം. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കേണ്ടത് എ.ഐ.സി.സിയും കെ.പി.സി.സിയുമാണെന്നാണ് ധർമജൻ ന്യൂസ് 18 നോട് പ്രതികരിച്ചത്.
advertisement
പുതുമുഖങ്ങളെ പരിഗണിക്കുന്നു എന്നതും താന്‍ മണ്ഡലത്തില്‍ തന്നെ താമസിക്കുന്നു എന്നതും പരിഗണിച്ചായിരിക്കും താന്‍ സ്ഥാനാര്‍ത്ഥിയാവും എന്നതരത്തില്‍ പ്രചാരണമുണ്ടായത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ക്ഷണിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് വരട്ടെ, അപ്പോള്‍ കാണാമെന്നായിരുന്നു ധർമജന്റെ മറുപടി.
ആറാംക്ലാസുമുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പാര്‍ട്ടിയ്ക്കുവേണ്ടി സമരം ചെയ്തും പ്രവര്‍ത്തനങ്ങള്‍ നടത്തിയും ജയില്‍വാസം പോലും അനുഭവിച്ചിട്ടുണ്ട്. അടിമുടി രാഷ്ട്രീയക്കാരനായ താന്‍ ഇനി രാഷ്ട്രീയത്തിലേക്ക് പ്രത്യേകിച്ച് ഇറങ്ങേണ്ടതില്ല. ധർമജന്‍ പറയുന്നു.
advertisement
മുന്‍ മന്ത്രി എസ്.ശര്‍മ്മയാണ് നിലവില്‍ വൈപ്പിന്‍ എം.എല്‍.എ ഇത്തവണ ശര്‍മ്മ മത്സരരംഗത്തുണ്ടാവില്ലെന്നാണ് സൂചന. മണ്ഡലം നിലനിര്‍ത്താന്‍ ഇടതുമുന്നണി ഇത്തവണ ആരെ കളത്തിലിറക്കും എന്നതും വ്യക്തമായിട്ടില്ല. കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയാല്‍ മത്സരത്തിനായി പരിഗണിയ്ക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നുമാണ് വൈപ്പിന്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് സീറ്റില്ല; വൈപ്പിനില്‍ മത്സരിക്കാന്‍ മുതിര്‍ന്നവരുണ്ടെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം
Next Article
advertisement
കോഴിക്കോട്ട് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്നുവയസുകാരൻ മരിച്ചു
കോഴിക്കോട്ട് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്നുവയസുകാരൻ മരിച്ചു
  • ബസിടിച്ച് മൂന്നുവയസുകാരൻ മരിച്ചു

  • മലപ്പുറം സ്വദേശിയായ ജെസിന്റെ മകൻ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്

  • ബസ് സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം

View All
advertisement