പ്രായം തടസ്സമല്ല, മനസ്സ് മതി; പൊള്ളലേറ്റവർക്കും കാഴ്ചയില്ലാത്തവർക്കും പുതുജീവനേകി 91-കാരിയുടെ അന്ത്യയാത്ര

Last Updated:

...കാഴ്ചയില്ലാത്തവർക്കും പൊള്ളലേറ്റവർക്കും പുതുജീവൻ നൽകാനായി കണ്ണുകളും ചർമ്മവും ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.

ആരോഗ്യ പ്രവർത്തകർ
ആരോഗ്യ പ്രവർത്തകർ
തിരുവനന്തപുരത്ത് മരണാനന്തര അവയവദാന രംഗത്ത് മാതൃകയായിരിക്കുകയാണ് തൊണ്ണൂറ്റിയൊന്നുകാരിയായ ആനന്ദവല്ലി അമ്മാൾ. തൻ്റെ മൃതദേഹം അവയവദാനത്തിന് വിട്ടുനൽകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ആനന്ദവല്ലി അമ്മാളിൻ്റെ ചർമ്മവും കണ്ണുകളുമാണ് മെഡിക്കൽ കോളേജ് അധികൃതർ സ്വീകരിച്ചത്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ. ഈശ്വറിൻ്റെ മാതാവായ ഇവർ വാർധക്യസഹജമായ കാരണങ്ങളാലാണ് അന്തരിച്ചത്.
ഉയർന്ന പ്രായം കണക്കിലെടുത്ത് മറ്റ് അവയവങ്ങൾ സ്വീകരിക്കുന്നതിന് പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, കാഴ്ചയില്ലാത്തവർക്കും പൊള്ളലേറ്റവർക്കും പുതുജീവൻ നൽകാനായി കണ്ണുകളും ചർമ്മവും ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് എന്നതിനാൽ മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അവയവദാനത്തിന് തടസ്സമാകുമെന്ന് കരുതിയിരുന്നെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കിൻ ബാങ്ക് ടീമിൻ്റെ ഇടപെടൽ ഇത് സാധ്യമാക്കി.
അത്യാധുനിക സജ്ജീകരണങ്ങളുമായി ഡോക്ടർമാരുടെ ഒരു സംഘം നേരിട്ട് വീട്ടിലെത്തുകയും നാല് മണിക്കൂർ നീണ്ട പ്രക്രിയയിലൂടെ ചർമ്മം സ്വീകരിക്കുകയുമായിരുന്നു. ഡോ. പ്രേംലാലിൻ്റെ നേതൃത്വത്തിൽ ഡോ. ആഭ, ഡോ. അനുപമ, ഡോ. ആർഷ, ഡോ. ലിഷ എന്നിവരും നഴ്സിംഗ് ഓഫീസർമാരായ അശ്വതി, ഷീന ബാബു എന്നിവരും അടങ്ങുന്ന സംഘമാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്.
advertisement
ഈ മാതൃകാപരമായ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ച ആനന്ദവല്ലി അമ്മാളിൻ്റെ കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. പ്രതിബന്ധങ്ങൾ മറികടന്ന് വീട്ടിലെത്തി ചർമ്മം സ്വീകരിച്ച സ്കിൻ ബാങ്ക് ടീമിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അവയവദാനത്തിൻ്റെ പ്രസക്തി വിളിച്ചോതുന്ന ഈ സംഭവം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പ്രായം തടസ്സമല്ല, മനസ്സ് മതി; പൊള്ളലേറ്റവർക്കും കാഴ്ചയില്ലാത്തവർക്കും പുതുജീവനേകി 91-കാരിയുടെ അന്ത്യയാത്ര
Next Article
advertisement
പാലക് പനീറിനെ ചൊല്ലി 'ഛഗഡ';  അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
പാലക് പനീറിനെ ചൊല്ലി 'ഛഗഡ'; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
  • പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയ തർക്കം, രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടിവന്നു

  • വിവേചനപരമായ നടപടികൾക്ക് സർവകലാശാല 1.65 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു

  • ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകും, പക്ഷേ സർവകലാശാലയിൽ ഇനി പഠിക്കാനോ ജോലി ചെയ്യാനോ കഴിയില്ല

View All
advertisement