മൃഗശാലയിലെ കൂട്ടിൽ കയറാതെ ചാടിപ്പോയ ഹനുമാൻകുരങ്ങ് വീണ്ടും തിരുവനന്തപുരം നഗരത്തിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
രാത്രിയായതിനാൽ മരച്ചില്ലയിൽ നിന്ന് മാറാതെ നിലയുറപ്പിച്ചിരിക്കുകയാണ് ഹനുമാൻ കുരങ്ങ്
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ഒരാഴ്ച മുമ്പ് കൂട്ടിൽ അടയ്ക്കുന്നതിനിടെ ചാടിപ്പോയ ഹനുമാൻ കുരങ്ങ് വീണ്ടും നഗരത്തിൽ ഇറങ്ങി. മസ്കറ്റ് ഹോട്ടലിന്റെ സമീപത്തെ മരത്തിനു മുകളിലാണ് വൈകുന്നേരം കുരങ്ങിനെ കണ്ടെത്തിയത്.
രാത്രിയായതിനാൽ മരച്ചില്ലയിൽ നിന്ന് മാറാതെ നിലയുറപ്പിച്ചിരിക്കുകയാണ് ഹനുമാൻ കുരങ്ങ്. കുരങ്ങിനെ പിടികൂടാൻ മൃഗശാല ജീവനക്കാർ ഏതാനും ദിവസങ്ങളായി നടത്തിയ ശ്രമം വിഫലമായിരുന്നു. അതിനിടെയാണ് വീണ്ടും ഹനുമാൻ കുരങ്ങ് നഗരത്തിൽ ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെ ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. മൃഗശാലയ്ക്ക് പുറത്ത് തിരച്ചിൽ തുടരുന്നതിനിടയിൽ കുരങ്ങ് തിരിച്ചെത്തിയിരുന്നു. കൂട്ടിൽ കയറാതെ, മൃഗശാലയിലെ ആഞ്ഞിലി മരത്തിൽ ഇരിപ്പുറപ്പിച്ചിരിക്കുകയായിരുന്നു.
advertisement
ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്കിറങ്ങാൻ കൂട്ടാക്കാതെ മരത്തിൽ ഇരിപ്പായിരുന്നു. ഇതിനിടയിൽ നാല് ദിവസം മുമ്പ് മരത്തിൽ നിന്നും കുരങ്ങിനെ കാണാതായി. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ തുടരുന്നതിനിടയിലാണ് മസ്കറ്റ് ഹോട്ടലിലെ മരത്തിൽ കുരങ്ങിനെ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 21, 2023 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മൃഗശാലയിലെ കൂട്ടിൽ കയറാതെ ചാടിപ്പോയ ഹനുമാൻകുരങ്ങ് വീണ്ടും തിരുവനന്തപുരം നഗരത്തിൽ