മികച്ച സ്വീകാര്യതയിൽ വാമനപുരത്തെ ഗ്രാമക്കോടതി, ആദ്യ അദാലത്തിൽ തീർപ്പായത് എട്ടു കേസുകൾ
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
പരാതിയുള്ളവർ വിശദമായി എഴുതി തയ്യാറാക്കിയ പരാതികൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ സജ്ജീകരിച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിക്കുകയേ വേണ്ടു. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ജഡ്ജിയുടെ സാന്നിദ്ധ്യത്തിലുള്ള സിറ്റിംഗിൽ കേസ് പരിഗണനയ്ക്ക് എത്തും.
വ്യവഹാരഹിത മണ്ഡലം എന്ന ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വാമനപുരത്ത് ആരംഭിച്ച ഗ്രാമ കോടതിക്ക് മികച്ച സ്വീകാര്യത. ആദ്യ അദാലത്തിൽ തന്നെ തീർപ്പായത് 8 കേസുകൾ. വ്യവഹാരങ്ങൾക്കായി വിവിധ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായി മാറും എന്ന പ്രതീക്ഷ കൂടിയുണ്ട് 'ഗ്രാമ കോടതി'യുടെ പിറവിക്ക് പിന്നിൽ. മണ്ഡലത്തിൽ ആരംഭിച്ച ഗ്രാമക്കോടതിയിൽ ആദ്യ അദാലത്തിൽ തീർപ്പായത് 8 കേസുകൾ. പരിഗണനയ്ക്ക് വന്ന 36 കേസുകളിൽ 8 കേസുകളിൽ വാദിയും പ്രതിയും ഹാജരാകുകയും കേസ് അന്തിമ തീർപ്പിലെത്തിക്കുകയും ചെയ്തു. മൂന്ന് കേസുകളിൽ വിധിന്യായം ജഡ്ജി പുറപ്പെടുവിക്കുകയും ചെയ്തു.
നിയോജക മണ്ഡലത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട പത്ത് പഞ്ചായത്തുകളെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസമാണ് വ്യവഹാര രഹിത മണ്ഡലം പദ്ധതി വെഞ്ഞാറമൂട് ബ്ലോക്ക് ഓഫീസിൽ ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ കോർട്ട് ഹാളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. പരാതിയുള്ളവർ വിശദമായി എഴുതി തയ്യാറാക്കിയ പരാതികൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ സജ്ജീകരിച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിക്കുകയേ വേണ്ടു. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ജഡ്ജിയുടെ സാന്നിദ്ധ്യത്തിലുള്ള സിറ്റിംഗിൽ കേസ് പരിഗണനയ്ക്ക് എത്തും. സേവനങ്ങൾ പൂർണമായും സൗജന്യവുമാണ്. കേസുകൾ കൂടുന്നതനുസരിച്ച് കൂടുതൽ ദിവസങ്ങളിലേക്ക് അദാലത്ത് നടത്താൻ തയ്യാറെടുക്കുകയാണ് ലീഗൽ സർവ്വീസ് അതാറിറ്റി.
advertisement
സംശയ നിവാരണത്തിനായി 7025869186 എന്ന മൊബൈൽ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 27, 2025 12:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മികച്ച സ്വീകാര്യതയിൽ വാമനപുരത്തെ ഗ്രാമക്കോടതി, ആദ്യ അദാലത്തിൽ തീർപ്പായത് എട്ടു കേസുകൾ










