പ്ലാവിൻ തൈയും ചക്കവിഭവവും: കാട്ടാക്കടയിൽ പരിസ്ഥിതിക്ക് വേണ്ടി വിദ്യാർത്ഥി കൂട്ടായ്മ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കുട്ടികളോടൊപ്പം ചക്കവിഭവങ്ങൾ നിരന്ന ഉച്ചഭക്ഷണം വിഭവങ്ങൾക്കപ്പുറമുള്ളൊരു സ്നേഹ വിരുന്നായി.
കാർബൺ ന്യൂട്രെൽ കാട്ടാക്കടയുടെ ഭാഗമായി നാട്ടിൽ വ്യാപകമായി പ്ലാവിൻ തൈ നട്ടുപിടിപ്പിച്ചത് കുറച്ചുകാലം മുമ്പാണ്. ആ ആശയം കൂടുതൽ വ്യാപകമാക്കുന്നതിനായാണ് മണ്ഡലത്തിലെ സ്കുളുകളിൽ ചക്കദിനം ആചരിക്കാൻ ഐ ബി സതീഷ് എംഎൽഎ കുറച്ചു നാളുകൾക്ക് മുമ്പ് നിർദ്ദേശിച്ചത്. ഇപ്പോൾ ആ ഒരു ആശയത്തെ മണ്ഡലതല പരിപാടിയാക്കി. പ്ലാവൂർ ഗവ. ഹൈസ്കൂളിലായിരുന്നു പ്ലാവിൻ തൈ നടുന്നതിൻ്റെ മണ്ഡലതല ഉദ്ഘാടനം.
ഡോ. അശ്വതിയുടെ ചക്ക വിജ്ഞാന ക്ലാസ് ശ്രദ്ധേയമായി. ചക്കയും പ്ലാവും കണ്ടതും കേട്ടതും മാത്രമല്ലെന്നറിഞ്ഞ ഇളം തലമുറ ചോദ്യങ്ങളും സംശയങ്ങളുമായി ക്ലാസിനെ സജീവമാക്കി. പരിസ്ഥിതി മിത്ര പുരസ്കാരം നേടിയ പൂർവവിദ്യാർത്ഥി കൂടിയായ എംഎൽഎയ്ക്ക് ഇപ്പോഴത്തെ വിദ്യാർത്ഥികളും പ്രഥമാധ്യാപികയും പിടിഎയും ചേർന്ന് ഉപഹാരം നൽകി.
കുട്ടികളോടൊപ്പം ചക്കവിഭവങ്ങൾ നിരന്ന ഉച്ചഭക്ഷണം വിഭവങ്ങൾക്കപ്പുറമുള്ളൊരു സ്നേഹ വിരുന്നായി. തോളത്തു കൈയിട്ട് കുരുന്ന് കൂട്ടുകാർ കൂട്ടുകൂടിയപ്പോൾ മനസ്സൊരു സൗഹൃദ വലയത്തിലായെന്ന് എംഎൽഎയുടെ ഹൃദ്യമായ കുറിപ്പും. ഒരു പ്ലാവിൻ തൈ നട്ട് മടക്കവും കൂടിയായപ്പോൾ ഇതൊരു ആഹ്ലാദഭരിതമായ വെള്ളിയാഴ്ചത്തെ ചക്ക ദിനമായെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 05, 2025 12:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പ്ലാവിൻ തൈയും ചക്കവിഭവവും: കാട്ടാക്കടയിൽ പരിസ്ഥിതിക്ക് വേണ്ടി വിദ്യാർത്ഥി കൂട്ടായ്മ