തിരുവനന്തപുരത്തിൻ്റെ സ്വന്തം ബോണക്കാട്; മാറുന്ന ലയങ്ങളും പുതിയ പ്രതീക്ഷകളും

Last Updated:

തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിച്ച് അവയെ പുതിയ രീതിയിൽ മാറ്റിപ്പണിയുന്ന ഒരു വലിയ പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്.

ബോണക്കാടിലെ കാഴ്ചകൾ 
ബോണക്കാടിലെ കാഴ്ചകൾ 
തിരുവനന്തപുരത്തിൻ്റെ സ്വന്തം ബോണക്കാട്, ബ്രിട്ടീഷ് ഭരണത്തിൻ്റെ ശേഷിപ്പുകൾ പേറുന്ന തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട, മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഒരു കൊച്ചുഗ്രാമം. ദൃശ്യപരമായി മനോഹരമെങ്കിലും, ഈ ഗ്രാമത്തിൻ്റെ യഥാർത്ഥ ചിത്രം അടുത്തറിയുന്നവർക്ക് വേദന നൽകുന്ന ഒന്നായിരുന്നു – പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും കെടുതികളനുഭവിച്ച തോട്ടം തൊഴിലാളികളുടെ ദൈന്യത നിറഞ്ഞ ജീവിതം. വർഷങ്ങളായി നിത്യവേതനക്കാരായ ഈ തൊഴിലാളികൾ ജീവിച്ചിരുന്ന, ഇടിഞ്ഞുപൊളിഞ്ഞതും വാസയോഗ്യമല്ലാത്തതുമായ ലയങ്ങൾ, മഴയെയും കാറ്റിനെയും ഭയന്ന് ദിനരാത്രങ്ങൾ തള്ളിനീക്കുന്ന അവരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയായിരുന്നു.
എന്നാൽ, ബോണക്കാടിൻ്റെ ഈ ദുരിതചിത്രം മാറാൻ പോകുകയാണ്. തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിച്ച് അവയെ പുതിയ രീതിയിൽ മാറ്റിപ്പണിയുന്ന ഒരു വലിയ പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്. 4 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 186 കുടുംബങ്ങൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ലഭിക്കും.
ഈ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 16-ന് നടക്കും. ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവാണ് ഉദ്ഘാടനം ചെയ്യുന്നത്. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൂടാതെ, ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാലും ബഹുമാനപ്പെട്ട ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി.ആർ. അനിലും വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.
advertisement
ഈ പുതിയ മാറ്റം ബോണക്കാടിലെ തൊഴിലാളികളുടെ ജീവിതത്തിൽ ഒരു പുത്തൻ അധ്യായം കുറിക്കും. സുരക്ഷിതവും വാസയോഗ്യവുമായ വീടുകൾ എന്ന അവരുടെ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ, മനോഹരമായ ഈ ഗ്രാമത്തിന് ഇനി ദൃശ്യഭംഗി മാത്രമല്ല, തൊഴിലാളികളുടെ സന്തോഷം കൂടിയാവും പറയാനുണ്ടാവുക.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്തിൻ്റെ സ്വന്തം ബോണക്കാട്; മാറുന്ന ലയങ്ങളും പുതിയ പ്രതീക്ഷകളും
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement