മണ്ണറിഞ്ഞ് പൊന്നു വിളയിക്കുന്ന ഒരു കർഷകൻ്റെ കഥ

Last Updated:

മണ്ണിനെ അറിയുന്ന കർഷകൻ മണ്ണിൽ പൊന്നു വിളയിക്കും, നഷ്ടങ്ങളുടെ കണക്കിൽ നേട്ടങ്ങളുടെ പുതുചരിത്രം കുറിക്കും. അങ്ങനെയുള്ള ഒരു കർഷകനെ പരിചയപ്പെടാം.

കർഷകനെ ആദരിക്കുന്നു
കർഷകനെ ആദരിക്കുന്നു
കൃഷി എന്നത് ചില മനുഷ്യർക്ക് വെറുമൊരു ഉപജീവനമാർഗ്ഗം മാത്രമല്ല. കൃഷിയോട് അത്രയേറെ താല്പര്യമുള്ളതുകൊണ്ട് കൂടിയാണ് അവർ മണ്ണിലേക്കിറങ്ങുന്നത്. മണ്ണിനെ അറിയുന്ന കർഷകൻ മണ്ണിൽ പൊന്നു വിളയിക്കും, നഷ്ടങ്ങളുടെ കണക്കിൽ നേട്ടങ്ങളുടെ പുതുചരിത്രം കുറിക്കും. അങ്ങനെയുള്ള ഒരു കർഷകനെ പരിചയപ്പെടാം.
ആര്യനാട് സ്വദേശിയായ വിൽസൺ നാട്ടിൽ അറിയപ്പെടുന്ന ഒരു കർഷകനാണ്. കൃഷിയിടം പാട്ടത്തിന് എടുത്താണ് വിളവിറക്കുന്നത്. ഒരു വിള മാത്രമല്ല പലതരം കൃഷികൾ ഒരേയിടത്ത് പരീക്ഷിക്കുന്നതിനും 100 മേനി വിജയം കൊയ്യുന്നതിലും ഒക്കെ അദ്ദേഹം മുൻപിൽ ആണ്.
തരിശുരഹിത കൃഷി ക്യാമ്പയിൻ്റെ ഭാഗമായി കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കുറ്റിച്ചൽ ഏലായിൽ മൂന്നേക്കർ സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്തു വരികയാണ് ആര്യനാട് സ്വദേശിയായ ശ്രീ വിൽസൻ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൻ്റെ തരിശുരഹിത കൃഷിയുടെ മുഖമായി മാറുകയാണ് വിൽസൺ.
advertisement
കഴിഞ്ഞ ദിവസം വിൽസൻ്റെ കൃഷിയിടത്തിൽ വിളവെടുപ്പ് ആയിരുന്നു. അരുവിക്കര എം എൽ എ ജി സ്റ്റീഫൻ നേരിട്ട് എത്തിയാണ് വിളവെടുപ്പ് ആഘോഷമാക്കി മാറ്റിയത്. കൃഷിയിടത്തിൽ ചെന്ന് കർഷകനെ എം എൽ എ ആദരിച്ചു. വിളവെടുപ്പ്‌ പരിപാടിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മണ്ണറിഞ്ഞ് പൊന്നു വിളയിക്കുന്ന ഒരു കർഷകൻ്റെ കഥ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement