advertisement

പക്ഷിപ്പനി നിർണ്ണയം ഇനി തിരുവനന്തപുരത്തും

Last Updated:

വിഷരഹിതമായ മാംസവും മാംസോൽപ്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ അത്യാധുനിക സംവിധാനം വലിയൊരു മുതൽക്കൂട്ടാകും.

ഉദ്‌ഘടനം ചെയ്യുന്നു 
ഉദ്‌ഘടനം ചെയ്യുന്നു 
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പാലോട് സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ (SIAD) സജ്ജമാക്കിയ പുതിയ ടോക്സിക്കോളജി ലബോറട്ടറി സമുച്ചയവും കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായ ടോക്സിൻ റെസിഡ്യൂ അനലിറ്റിക്കൽ വിഭാഗവും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെ, പക്ഷിപ്പനി ദ്രുതഗതിയിൽ നിർണയിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനുമുള്ള കേന്ദ്ര അനുമതി ഉടൻ ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധകൾ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പുതുതായി ആരംഭിച്ച ടോക്സിൻ റെസിഡ്യൂ അനലിറ്റിക്കൽ ലബോറട്ടറിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
​വിഷരഹിതമായ മാംസവും മാംസോൽപ്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ അത്യാധുനിക സംവിധാനം വലിയൊരു മുതൽക്കൂട്ടാകും. പക്ഷിപ്പനി നിർണയിക്കാൻ തലസ്ഥാന നഗരിയിൽ തന്നെ സ്ഥിര സംവിധാനം ഒരുങ്ങുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും.
advertisement
ചടങ്ങിനോടനുബന്ധിച്ച് ആൻ്റി മൈക്രോബിയൽ പ്രതിരോധ (AMR) അവബോധ പോസ്റ്ററിൻ്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനിക്കൊപ്പം മന്ത്രി നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. റെജിൽ എം.സി. ഐ.എ.എസ്., ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. ബോബി രാജൻ, വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പക്ഷിപ്പനി നിർണ്ണയം ഇനി തിരുവനന്തപുരത്തും
Next Article
advertisement
ഹർമൻപ്രീത് കൗറിന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ്
ഹർമൻപ്രീത് കൗറിന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ്
  • ഹർമൻപ്രീത് കൗർ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമായി

  • ന്യൂസിലൻഡ് താരം സൂസി ബേറ്റ്‌സിന്റെ 355 മത്സരങ്ങളുടെ റെക്കോർഡ് ഹർമൻപ്രീത് കൗർ തകർത്തു

  • ഹർമൻ 356 മത്സരങ്ങളിൽ 200 ടെസ്റ്റ് റൺ, 4409 ഏകദിന റൺ, 3784 ടി20 റൺ, 75 വിക്കറ്റ് നേടിയിട്ടുണ്ട്

View All
advertisement