കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; മരിച്ചത് സഹോദരങ്ങളുടെ മക്കൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ക്രിസ്മസ് വെക്കേഷന് കുടുംബ വീട്ടിലെത്തിയ കുട്ടികൾ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു
കാസർകോട് പയസ്വിനിപുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ മക്കളായ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്-ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിന്റെ സഹോദരൻ മജീദന്റെ മകൻ സമദ് (13) ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ്(17) എന്നിവരാണ് മരിച്ചത്. ക്രിസ്മസ് വെക്കേഷന് എരിഞ്ഞിപ്പുഴയിലെ കുടുംബ വീട്ടിലെത്തിയ കുട്ടികൾ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്സും പ്രദേശവാസികളും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
പുഴയിൽ മുങ്ങിപ്പോയ റിയാസിനെ രക്ഷപ്പെടുത്താനായി നീന്തൽ അറിയാവുന്ന മറ്റു രണ്ടു പേരും രക്ഷിക്കാൻ ശ്രമിച്ചു. തുടർന്ന് മൂവരും പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു. റിയാസിന് നീന്തൽ വശമില്ലായിരുന്നു. ഇവർക്കൊപ്പം എത്തിയ സ്ത്രീ നിലവിളിച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യം റിയാസിന്‍റെയും പിന്നീട് യാസിൻ, സമദ് എന്നിവരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. റിയാസിനെ അഗ്നി രക്ഷാസേനയുടെ തിരച്ചിലിൽ ആദ്യം കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
December 28, 2024 7:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; മരിച്ചത് സഹോദരങ്ങളുടെ മക്കൾ