advertisement

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു

Last Updated:

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവായ മേഖലയിലാണ് ഈ ദുരന്തവും ഉണ്ടായത്.

കോട്ടയം: പൊന്‍കുന്നം പാലാ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു മൂന്നുപേര്‍ മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. പള്ളിക്കത്തോട് സ്വദേശി വിഷ്ണു,തിടനാട് സ്വദേശികളായ വിജയ്,ആനന്ദ് എന്നിവരാണ് മരിച്ചത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ
കൊപ്രാക്കളത്ത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അരുവിക്കുഴി ഓലിക്കൽ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പ രിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊൻകുന്നത്തുനിന്ന് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ പാലാ ഭാഗത്ത് നിന്ന് എത്തിയ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ
advertisement
അപകടങ്ങൾ പതിവായ മേഖലയിലാണ് ഈ ദുരന്തവും ഉണ്ടായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement