തൃശൂർ പൂരം കലക്കൽ; എഡിജിപിയെ മാറ്റില്ല; ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകൾ ഡിജിപി അന്വേഷിക്കും
- Published by:Vishnupriya S
- news18-malayalam
Last Updated:
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമം സംസ്ഥാന ക്രൈംബ് മേഘല അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശിനെ ചുമതലപ്പെടുത്തി. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക.
വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകൾ അന്വേഷിക്കാൻ ഇൻറലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ചുമതലപ്പെടുത്തി. എം ആർ അജിത് കുമാറിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി പോലീസ് മേധാവി റിപ്പോർട്ട് ചെയ്തു. അത് പരിശോധിക്കാൻ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. പൂരം കലക്കലില്‍ തുടരന്വേഷണത്തിനു തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
തറവാടകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതിൽ ഇടപെട്ട് പരിഹരിച്ചെന്നും പിന്നീട് ആനകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ വന്നുവെന്നും അതും പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരത്തിന്റെ അവസാന ഘട്ടത്തിൽ ചില ശ്രമങ്ങൾ ഉണ്ടായി എന്നത് ഗൗരവമായി തന്നെ സർക്കാർ കണ്ടുവെന്നും അദേഹം പറഞ്ഞു. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23ന് പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചു.
advertisement
കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങൾ ആയിരുന്നു അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിർത്തി അരങ്ങേറിയ ഒരു ആസൂത്രിതമായ നീക്കം നടന്നുവെന്നും നിയമപരമായി അനുവദിക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചെന്നും അതിൻറെ പേരിൽ പ്രശ്നങ്ങളും ഉണ്ടാക്കി. അവിടെ നടന്ന കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കണം ഭാവിയിൽ ഇതൊന്നുമില്ലാതെ പൂരം നടത്താൻ കഴിയണം സാമൂഹിക അന്തരീക്ഷം തകർക്കാൻ വിധമുള്ള ഒരു കുത്സിത ശ്രമവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 03, 2024 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ പൂരം കലക്കൽ; എഡിജിപിയെ മാറ്റില്ല; ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകൾ ഡിജിപി അന്വേഷിക്കും