ഗുരുവായൂർ ക്ഷേത്രത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് താമരപ്പൂവ് കൊണ്ട് തുലാഭാരം
- Published by:Naseeba TC
- news18-malayalam
Last Updated:
80 കിലോഗ്രാം താമരപ്പൂവാണ് തുലാഭാരത്തിന് വേണ്ടി വന്നത്
ഗുരുവായൂർ: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻസിംഗ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഒൻപതു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്‌കുമാർ, അസിസ്റ്റന്റ് മാനേജർ ഏ വി പ്രശാന്ത് എന്നിവർ സ്വീകരിച്ചു.
തുടർന്ന് അദ്ദേഹം താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. 80 കിലോഗ്രാം താമരപ്പൂവാണ് തുലാഭാരത്തിന് വേണ്ടി വന്നത്. പന്തീരടി പൂജക്ക് ശേഷമായിരുന്നു ആർഎൻസിംഗും ഭാര്യയും ക്ഷേത്ര ദർശനം നടത്തിയത്.
പ്രധാനപ്പെട്ട തുലാഭാര ദ്രവ്യമാണ് താമരപ്പൂവ്. കര്‍മ്മലാഭം, ആയുസ്സ്, ആത്മബലം എന്നിവയാണ് താമരപ്പൂകൊണ്ടുള്ള തുലാഭാരത്തിന്‍റെ ഫലസിദ്ധികള്‍ എന്നാണ് വിശ്വാസം.
2019 ൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ പ്രാധാനമന്ത്രി നരേന്ദ്ര മോദിയും താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തിയിരുന്നു. 111 കിലോ താമരപ്പൂ കൊണ്ടാണ് പ്രധാനമന്ത്രിക്ക് തുലാഭാരം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Guruvayoor,Thrissur,Kerala
First Published :
November 04, 2023 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂർ ക്ഷേത്രത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് താമരപ്പൂവ് കൊണ്ട് തുലാഭാരം


