വ്യക്തമായ തെളിവില്ലാതെ ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് കേസെടുക്കരുതെന്ന് ഗതാഗത കമ്മിഷണറുടെ ഉത്തവ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകൾക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു
നിയമലംഘന നടത്തിയതിന് വ്യക്തമായ തെളിവില്ലാതെ ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് കേസെടുക്കരുതെന്ന് ഗതാഗത കമ്മിഷണറുടെ ഉത്തവ്. വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസെടുക്കാനാണ് നിർദേശം. ഓടുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെന്ന പേരുകളിൽ കേസെടുക്കെരുതെന്നാണ് ഉത്തരവിലെ നിർദേശം.
ഇത്തരത്തിൽ കേസെടുക്കുന്നത് മോട്ടോർ വാഹന വകുപ്പിന് മോശം പേരുണ്ടാക്കുന്നുമെന്നും ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നെന്ന് പറഞ്ഞ് കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
അടിസ്ഥാന രഹിതമായതാണ് കേസെടുത്തെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.വിനോദസഞ്ചാരികൾ ഉൾപ്പെടെ ആശ്രയിക്കുന്ന ടാക്സി വാഹനങ്ങളിലും മറ്റുമുള്ള റൂഫ് ലഗേജ് ക്യാരിയറുകൾക്കെതിരെ പിഴ ചുമത്തുന്നത് നിയമപരമല്ലെന്നും റൂഫ് ലഗേജ് ക്യാരിയർ അനധികൃത ഓൾട്ടറേഷനായി പരിഗണിക്കാൻ മോട്ടോർവാഹന നിയമത്തിലോ മറ്റ് സർക്കാർ ഉത്തരവുകളിലോ നിർദേശിക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ നിയമപരമല്ലാതെ പിഴചുമത്തൽ നടപടി വകുപ്പിന്റെ സത്കീർത്തിക്ക് കളങ്കമേൽപ്പിക്കുന്നതാണെന്നും ടൂറിസം മേഖലയെ വരെ ബാധിച്ചേക്കാമെന്നും ഉത്തരവിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 18, 2025 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യക്തമായ തെളിവില്ലാതെ ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് കേസെടുക്കരുതെന്ന് ഗതാഗത കമ്മിഷണറുടെ ഉത്തവ്