advertisement

നല്ല ജോലി എന്നത് അപ്രാപ്യമല്ല; ശ്രദ്ധേയമായി ട്രൈബൽ ജോബ് ഫെയർ

Last Updated:

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പെടെ 1925 ഉദ്യോഗാർഥികളാണ് തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍, 1245 ഉദ്യോഗാർഥികള്‍ മേളയില്‍ പങ്കെടുത്തു.

മലപ്പുറം: ജില്ലയിലെ ആദിവാസി വിഭാഗങ്ങളിലെ യുവതി യുവാക്കൾക്ക് ഇനി നല്ല ജോലി എന്നത് അപ്രാപ്യം അല്ല. അതിലേക്കുള്ള ആദ്യചുവട് വെപ്പിന് അവർക്ക് സഹായകമായത് ജില്ലാ ഭരണകൂടം ഒരുക്കിയ ട്രൈബൽ ജോബ് ഫെയർ ആണ്. ജില്ലയിലെ ട്രൈബല്‍ കോളനികളിലെ വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആണ് തൊഴിൽ മേള സംഘടിപ്പിച്ചത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പെടെ 1925 ഉദ്യോഗാർഥികളാണ് തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍, 1245 ഉദ്യോഗാർഥികള്‍ മേളയില്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുളള 29 സംരംഭകര്‍ തൊഴില്‍ദായകരായി തൊഴില്‍മേളയുടെ ഭാഗമായി. 940 ഉദ്യോഗാർഥികള്‍ മേളയുടെ ഗുണഭോക്താക്കളായി.
ഇതില്‍, 295 ഉദ്യോഗാർഥികള്‍ക്ക് ഇന്ന് തൊഴില്‍ ലഭിച്ചു. ഇതിനുപുറമേ 333 ഉദ്യോഗാർഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴില്‍ നല്‍കും. 312 ഉദ്യോഗാർഥികളെ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പരിശീലനം നല്‍കുന്നതിന് തിരഞ്ഞെടുത്തിട്ടുണ്ട്.
advertisement
ഈ ഉദ്യോഗാർഥികള്‍ക്ക് ബാച്ചുകളായി പരിശീലനം നല്‍കും. കുടുംബശ്രീ, എംപ്ലോയ്മെന്‍റ്, ITDP, ICDS, ആരോഗ്യം, റവന്യൂ  തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ പൊതുമേഖലാ സംരംഭകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം നിലമ്പൂരില്‍ തൊഴില്‍മേള ഒരുക്കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നല്ല ജോലി എന്നത് അപ്രാപ്യമല്ല; ശ്രദ്ധേയമായി ട്രൈബൽ ജോബ് ഫെയർ
Next Article
advertisement
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
  • തമിഴ് ടെലിവിഷൻ താരമായ സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 36-ാം വയസ്സിൽ നടിയുടെ ദാരുണ അന്ത്യം തമിഴ് സിനിമാലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ചു

  • മരണത്തിന് മുൻപ് ഭർത്താവുമായി തർക്കം ഉണ്ടായതും മാനസിക സമ്മർദവും മരണത്തിൽ പങ്ക് വഹിച്ചതായി സംശയം

View All
advertisement