നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Local Body Election 2020 Result| പെരിയ ഇരട്ടക്കൊല: കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു

  Kerala Local Body Election 2020 Result| പെരിയ ഇരട്ടക്കൊല: കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു

  കല്യോട്ട് വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്.

  പെരിയ ഇരട്ടക്കൊലപാതകം

  പെരിയ ഇരട്ടക്കൊലപാതകം

  • Share this:
   കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ലാലിന്റെയും കൃപേഷിന്റെയും ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. കല്യോട്ട് വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി സി എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

   Also Read- Kerala Local Body Election 2020 Result | ഉള്ള്യേരിയിൽ കെ സുരേന്ദ്രന്റെ സഹോദരന് തോല്‍വി

   ഒരു കാലത്ത് കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന പുല്ലൂർ പെരിയ സമീപകാലത്താണ് ഇടത്തോട്ടേക്ക് ചാഞ്ഞത്. ശരത്തിന്‍റെയും കൃപേഷിന്‍റെയും വീടുള്ള കല്യോട് വാർഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയം ഇരട്ടക്കൊല തന്നെയായിരുന്നു. സർക്കാർ പ്രതികളെ സംരക്ഷിക്കുന്നു എന്നായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. അത് വോട്ടാകുമെന്നും ഇത്തവണ ഭരണം മാറുമെന്നും യുഡിഎഫ് നേതൃത്വം അവകാശപ്പെട്ടിരുന്നു. അത് സത്യമാവുകയും ചെയ്തു.

   Also Read- കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു

   കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലെ കാസർകോട്ടെ പരാജയകാരണങ്ങളിലൊന്ന് പെരിയ ഇരട്ടക്കൊലയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഈ കേസിലെ സിബിഐ അന്വേഷണത്തിനെതിരെയുള്ള സർക്കാർ നീക്കം സുപ്രീംകോടതി തടഞ്ഞത് യുഡിഎഫിന് വീണ് കിട്ടിയ വടിയായി. കെ മുരളീധരനടക്കം ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
   Published by:Rajesh V
   First published:
   )}