Suresh Gopi|എനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഘനാദന് വിട; ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
- Published by:Sneha Reghu
- news18-malayalam
Last Updated:
അന്തരിച്ച നടൻ മേഘനാദന് സിനിമാ ലോകത്ത് നിന്നും നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു
അന്തരിച്ച നടൻ മേഘനാദന് (Meghanadhan) ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഘനാദന് ആദരാഞ്ജലികള്‍'- എന്ന അടിക്കുറിപ്പോടെ മേഘനാദന്റെ ചിത്രം പങ്കുവച്ചാണ് സുരേഷ്ഗോപി അനുശോചനം അറിയിച്ചത്.
ഇന്ന് പുലർച്ചെ അന്തരിച്ച നടൻ മേഘനാദന് സിനിമാ ലോകത്ത് നിന്നും നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ഒന്നിച്ച് അഭിനയിച്ച ഓർമകളാണ് നടി വിന്ദുജ പങ്കുവച്ചത്. മരണവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാദനെന്നുമാണ് നടി സീമ.ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചത്. നടൻ ദിലീപും സമൂഹമാദ്ധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അറിയിച്ചിരുന്നു.
മലയാള സിനിമയിൽ അമ്പതോളം സിനിമകൾ മാത്രമാണ് മേഘനാദൻ അഭിനയിച്ചതെങ്കിലും ആ കഥാപാത്രങ്ങളെല്ലാം മലയാള പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചവയായിരുന്നു. നാല്‌പതു വർഷത്തോളം നീണ്ടു നിന്ന അഭിനജീവിതത്തിൽ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.
advertisement
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഷൊർണൂരിലുള്ള വീട്ടിൽ വച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 21, 2024 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suresh Gopi|എനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഘനാദന് വിട; ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി