'പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാവില്ലല്ലോ'; ആര്യ രാജേന്ദ്രനെ മികച്ച സ്ഥാനങ്ങളിൽ കാണാനാവുമെന്ന് മന്ത്രി ശിവൻകുട്ടി

Last Updated:

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആര്യ രാജേന്ദ്രൻ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ബിജെപിയും സിപിഎമ്മും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ തർക്കത്തിന് കാരണമായി മാറിയിരുന്നു

വി. ശിവൻകുട്ടിയും ആര്യ രാജേന്ദ്രനും
വി. ശിവൻകുട്ടിയും ആര്യ രാജേന്ദ്രനും
വരാൻപോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ മത്സരിക്കില്ല എന്ന് വ്യക്തമായിക്കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിലാണ് ആര്യ വാർത്തകളിൽ ഇടം നേടുന്നത്. അടുത്തതെന്ത് എന്ന ചോദ്യമുയരുമ്പോൾ, മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം ശ്രദ്ധനേടുകയാണ്. 'പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ലല്ലോ... മികച്ച സ്ഥാനങ്ങളിൽ ഇനിയും ആര്യയെ കാണാൻ കഴിയും,' എന്ന് മന്ത്രി.
ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ മേഖല കോഴിക്കോട് ജില്ലയിലേക്ക് മാറിയേക്കാം എന്ന തർക്കം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. ഭർത്താവും, ബാലുശ്ശേരി എംഎൽഎയുമായ കെ.എം. സച്ചിൻ ദേവ് കോഴിക്കോട്ടാണ് താമസം. അതേസമയം, മേയറുടെ ഓഫീസിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന ആര്യ കുഞ്ഞിനൊപ്പം തിരുവനന്തപുരത്തും.
കുടുംബം രണ്ടിടത്തായതും, പാർട്ടി തലത്തിലുള്ള പരിഗണനകളും അവരുടെ രാഷ്ട്രീയ പ്രവർത്തനം കോഴിക്കോടേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി എന്നും, ഈ സാധ്യത സിപിഎം സജീവമായി പരിശോധിച്ചുവരികയാണെന്നും കോഴിക്കോട്ടെ പാർട്ടി വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു.
advertisement
വരാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആര്യ രാജേന്ദ്രൻ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ബിജെപിയും സിപിഎമ്മും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ തർക്കത്തിന് കാരണമായി മാറിയിരുന്നു. ബിജെപി വികസനം മുൻനിർത്തി പ്രചാരണം നടത്തിയതിനാലാണ് സിപിഎം അവരെ മത്സരത്തിൽ നിന്ന് പിൻവലിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. "അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് ആര്യ മത്സരിക്കാത്തത്," അദ്ദേഹം ആരോപിച്ചു.
ആര്യയുടെ പിന്മാറ്റത്തിന് ഭയവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മത്സരിച്ച് വിജയിച്ചാലും, പാർട്ടിയിലെ ഉൾ ക്രമീകരണങ്ങൾ കാരണം അവർക്ക് ഡെപ്യൂട്ടി മേയർ ആകാനേ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
2021ൽ ആര്യ രാജേന്ദ്രനെ മേയറായി നാമനിർദ്ദേശം ചെയ്തുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രായാന്തരം തുടച്ചുമാറ്റാൻ സിപിഎം എടുത്ത അപ്രതീക്ഷിത തീരുമാനം, 2025ലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സമാനമായ നാടകീയ വഴിത്തിരിവുകൾ പരീക്ഷിക്കാൻ കോൺഗ്രസിനെയും ബിജെപിയെയും പ്രേരിപ്പിച്ചതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്.
ശാസ്തമംഗലം വാർഡിൽ മുൻ ഡി.ജി.പി. ആർ. ശ്രീലേഖയെയാണ് മേയർ സ്ഥാനത്തേക്ക് ബിജെപി മത്സരിപ്പിക്കുന്നത് എന്ന അഭ്യൂഹങ്ങൾക്ക് തുടക്കമായിക്കഴിഞ്ഞു. മുൻ എംഎൽഎ കെ. ശബരീനാഥനെ കവടിയാർ വാർഡിൽ മത്സരിപ്പിക്കാൻ തീരുമാനിച്ച കോൺഗ്രസും ഇതേ സൂചന നൽകി. മുൻ എംഎൽഎ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയാകാനാണു സാധ്യത.
advertisement
Summary: It has become clear that Thiruvananthapuram Municipal Corporation Mayor Arya Rajendran will not contest the upcoming local body elections. Arya was making headlines as the youngest mayor in the state. When the question of what's next arises, Minister V. Sivankutty's response is gaining attention
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാവില്ലല്ലോ'; ആര്യ രാജേന്ദ്രനെ മികച്ച സ്ഥാനങ്ങളിൽ കാണാനാവുമെന്ന് മന്ത്രി ശിവൻകുട്ടി
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement