Vadakara Fire | വടകര താലൂക്ക് ഓഫീസ് തീപിടിത്തം; അന്വേഷണം തീവെപ്പ് ഹോബിയാക്കിയ ആന്ധ്രാ സ്വദേശിയെ കേന്ദ്രീകരിച്ച്
- Published by:Anuraj GR
- news18-malayalam
Last Updated:
വടകരയിൽ സിവിൽ സ്റ്റേഷനിലെ മറ്റ് രണ്ട് ഓഫീസുകളിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസ് കസ്റ്റഡിയിലുണ്ട്
സുശാന്ത് വടകര
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് (Vadakara Taluk Office) തീപിടിത്തത്തിൽ അന്വേഷണം ആന്ധ്ര സ്വദേശിയെ കേന്ദ്രീകരിച്ചെന്ന് സൂചന. വടകരയിൽ സിവിൽ സ്റ്റേഷനിലെ മറ്റ് രണ്ട് ഓഫീസുകളിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസ് (Kerala Police) കസ്റ്റഡിയിലുണ്ട്. പോലീസ് ഇയാളുമായി തീപിടിത്തമുണ്ടായ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി.
തീവെപ്പ് സ്ഥിരമായി ഹോബിയാക്കിയ ആന്ധ്ര സ്വദേശിയെ കേന്ദ്രീകരിച്ചാണ് താലൂക്ക് ഓഫീസ് തീപിടിത്തത്തിലെ പോലീസിന്‍റെ അന്വേഷണം നീങ്ങുന്നത്. വടകരയിലെ മറ്റ് രണ്ട് സർക്കാർ ഓഫീസുകളിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസ് കസ്റ്റഡിയിലുണ്ട്. പോലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. സിവിൽ സ്റ്റേഷനിലെ രണ്ട് ഓഫീസുകളിലെ ശുചി മുറികളിലാണ് ഇയാൾ തീവെച്ചത്. താമസിച്ചിരുന്ന ടൗണിലെ വീടുപരിസരത്തും ഇയാളെ പോലീസ് എത്തിച്ചു. താമസ സ്ഥലത്തും മുമ്പ് തീയിട്ടിരുന്നു. വടകരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്ത ശേഷമാണ് ആന്ധ്ര സ്വദേശിയെ വിവിധയിടങ്ങളിൽ എത്തിച്ചത്. എന്തിനാണ് ഇയാൾ തീവെച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
advertisement
താലൂക്ക് ഓഫീസിൽ തീപിടുത്തമുണ്ടായ സ്ഥലങ്ങൾ ഫോറൻസിക്ക് വിഭാഗം പരിശോധന നടത്തി. റവന്യൂ വിഭാഗത്തിന്‍റെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. താലൂക്ക് ഓഫീസ് മറ്റിടത്തേക്ക് മാറ്റാനുള്ള പരിശ്രമം അധികൃതർ തുടരുകയാണ്.
വടകര താലൂക്ക് ഓഫീസ് തീപിടിത്തം; തീയിട്ടെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍
വടകര താലൂക്ക് ഓഫീസിന് തീയിട്ടതെന്ന് സംശയിക്കുന്നയാള്‍ പൊലീസ്(Police) കസ്റ്റഡിയില്‍Custody). ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. വടകര അലഞ്ഞുതിരിഞ്ഞു നടക്കുന്ന സതീഷാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍ ഇയാള്‍ തീയിട്ടിരുന്നു.
advertisement
ഇയാള്‍ക്ക് താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധമുണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്യും. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് താലൂക്ക് ഓഫീസിന് തിപിടിക്കുന്നത്. തീപിടിത്തത്തില്‍ ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേനയുെട പത്ത് യൂണീറ്റ് എത്തിയാണ് തീയണച്ചത്.
താലൂക്ക് ഓഫീസിലെ പകുതിയോളം ഫയലുകള്‍ കത്തി നശിച്ചു. ഓടിട്ട കെട്ടിടമായത് കൊണ്ട് മേല്‍ക്കൂരയിലെ മരത്തടി കത്തിയതാണ് തീയണക്കല്‍ ദീര്‍ഘിപ്പിച്ചത്. സമീപത്തെ പഴയ ട്രഷറി ഓഫീസിനും തീ പിടുത്തത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.
advertisement
നാല് മണിക്കൂര്‍ പരിശ്രമത്തിലാണ് തീയണച്ചത്. താലൂക്ക് ഓഫീസിന് പുറമെ സമീപത്തെ പഴയ ട്രഷറി കെട്ടിടത്തിലും അഗ്‌നിബാധയുണ്ടായി. ഫയലുകള്‍ പകുതിയിലേറെയും കത്തിയിട്ടുണ്ട്. കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.
പ്രാഥമിക നിഗമനത്തില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് അല്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് തീപിടുത്തമുണ്ടായ സ്ഥലത്തെത്തിയ എംഎല്‍എമാരായ കെ.കെ. രമയും ഇ കെ വിജയനും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 18, 2021 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vadakara Fire | വടകര താലൂക്ക് ഓഫീസ് തീപിടിത്തം; അന്വേഷണം തീവെപ്പ് ഹോബിയാക്കിയ ആന്ധ്രാ സ്വദേശിയെ കേന്ദ്രീകരിച്ച്








