നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Vande Bharat Mission | ദുബായ് വിമാനം കൊച്ചിയിലെത്തി; വിമാനത്തിൽ പിഞ്ചു കുഞ്ഞ് ഉൾപ്പടെ 178 പേർ

  Vande Bharat Mission | ദുബായ് വിമാനം കൊച്ചിയിലെത്തി; വിമാനത്തിൽ പിഞ്ചു കുഞ്ഞ് ഉൾപ്പടെ 178 പേർ

  Vande Bharat Mission | തൃശൂർ, എറണാകുളം, കോട്ടയം ജില്ലക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും

  News18

  News18

  • Share this:
   കൊച്ചി: ദുബായിൽനിന്ന് പ്രവാസികളുമായുള്ള വിമാനം നെടുമ്പാശേരിയിലെത്തി. രാത്രി 8.12നാണ് IX 434 വിമാനം ലാൻഡ് ചെയ്തത്. പിഞ്ച് കുഞ്ഞ് ഉൾപ്പടെ 178 പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതോടെ വന്ദേ ഭാരത് മിഷൻ പ്രകാരം വിദേശത്തുനിന്ന് തിരികെ കേരളത്തിൽ എത്തിച്ചവരുടെ എണ്ണം 1262 ആയി.

   തൃശൂർ, എറണാകുളം, കോട്ടയം ജില്ലക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തൃശൂരിൽനിന്നുള്ള 50 പേരും കോട്ടയത്തുനിന്നുള്ള 34 പേരും എറണാകുളം ജില്ലക്കാരായ 29 പേരുമാണ് വിമാനത്തിലുള്ളത്. ബാക്കിയുള്ളവർ മറ്റു ജില്ലക്കാരാണ്.

   യാത്രക്കാരെ വിശദമായ പരിശോധനകൾക്കുശേഷമാകും പുറത്തെത്തിക്കുക. പരിശോധനയിൽ രോഗലക്ഷണങ്ങളില്ലാത്തവരെ കെ.എസ്.ആർ.ടി.സി ബസുകളിലും ടാക്സികളിലുമായി അതത് ജില്ലകളിലേക്കു കൊണ്ടുപോകും. രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും.
   TRENDING:തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ലീല മെസ്സേജ്; മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ [NEWS]'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി [NEWS]വാട്സ് ആപ്പിലൂടെ അശ്ലീലം: വിവാദങ്ങൾക്ക് ഒടുവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു [NEWS]

   Published by:Anuraj GR
   First published:
   )}