ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നത്; വി ഡി സതീശൻ

Last Updated:

തൻ്റെ മണ്ഡലത്തിൽ 52% വോട്ടർമാരും ഈഴവ വിഭാഗത്തിലേതാണ് എന്നും വിഡി സതീശൻ

News18
News18
വിഡി സതീശനെ പരമ പന്നനെന്നും ഈഴവ വിരോധിയെന്നും അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താനും ഒരു ശ്രീനാരായണീയനാണെന്നും ഗുരുദേവ ദർശനങ്ങൾ പിന്തുടരുന്നയാളാണ്.
ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും വിഡി സതീശൻ പറഞ്ഞു. തൻ്റെ മണ്ഡലത്തിൽ 52% വോട്ടർമാരും ഈഴവ വിഭാഗത്തിലേതാണ്. തന്നെക്കുറിച്ച് അറിയാൻ മണ്ഡലത്തിൽ തിരക്കിയാൽ മതി. ഒരു ഈഴവ വിരോധവും കാണിച്ചില്ല.ആരു വർഗീയത പറഞ്ഞാലും അംഗീകരിക്കില്ല. അതിനെതിരെ പ്രതികരിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനും ഈഴവ വിരോധിയുമാണ് വി ഡി സതീശനെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നും തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്നും വെള്ളാപ്പള്ളി.പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ. ഈഴവനായ കെ സുധാകരനെ ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി വിഡി സതീശനെ കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നത്; വി ഡി സതീശൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement