നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വേണുഗോപാല്‍ ആറു നിലയിൽ പൊട്ടും; ആരിഫ് ജയിച്ചില്ലെങ്കിൽ തല മൊട്ടയടിച്ച് കാശിക്ക് പോകും: വെള്ളാപ്പള്ളി

  വേണുഗോപാല്‍ ആറു നിലയിൽ പൊട്ടും; ആരിഫ് ജയിച്ചില്ലെങ്കിൽ തല മൊട്ടയടിച്ച് കാശിക്ക് പോകും: വെള്ളാപ്പള്ളി

  തോൽവി ഉറപ്പായതിനാലാണ് കെ,സി വേണുഗോപാൽ പിൻമാറിയത്. അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം വേണുഗോപാൽ അവിടെ നിന്നാൽ ആറ് നിലയിൽ പൊട്ടുമെന്ന്.

  വെള്ളാപ്പള്ളി നടേശൻ

  വെള്ളാപ്പള്ളി നടേശൻ

  • Share this:
   ചേർത്തല : ആലപ്പുഴയിൽ എ.എം.ആരിഫ് തോറ്റാൽ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് എസ്‍എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടൂർ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. തോൽപ്പിക്കാനാണ് കൊണ്ടു വരുന്നതെന്ന് അദ്ദേഹം മനസിലാക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തോൽവി ഉറപ്പായതിനാലാണ് കെ,സി വേണുഗോപാൽ പിൻമാറിയത്. അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം വേണുഗോപാൽ അവിടെ നിന്നാൽ ആറ് നിലയിൽ പൊട്ടുമെന്ന്. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വെള്ളാപ്പള്ളി അറിയിച്ചു.

   Also Read-മതത്തിന്‍റെ പേരിൽ വോട്ട് തേടരുതെന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ; ശബരിമല നീതികേട് തുറന്നുകാട്ടുമെന്ന് ബിജെപി

   ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനങ്ങളാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. കോൺഗ്രസ് ഇനി ആലപ്പുഴയിലേക്ക് വരണ്ട. സമുദായത്തെ അത്രയ്ക്കും വിമർശിച്ച ദ്രോഹിച്ച നശിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളാണ് അവിടെയുള്ളത്.ഈഴവ സമുദായത്തെയും സമുദായ നേതാക്കളെയും എതിർക്കുക എന്നതാണ് അവിടുത്തെ നേതാക്കളുടെ നിത്യത്തൊഴിൽ. വേണുഗോപാൽ, സുധീരൻ എന്നിവരെ പേരെടുത്ത് പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.

   ഉമ്മൻ ചാണ്ടി കോട്ടയത്ത് മത്സരിക്കണം: പുതിയ ഉപാധി മുന്നോട്ട് വച്ച് പി.ജെ.ജോസഫ്

   തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. തുഷാർ മത്സരിക്കാനിറങ്ങിയാൽ താൻ പ്രചാരണത്തിനിറങ്ങില്ല എന്നായിരുന്നു പ്രതികരണം, എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കരുതെന്ന് പറഞ്ഞ യോഗം സെക്രട്ടറി, അങ്ങനെ മത്സരിക്കാനിറങ്ങുന്നവർ യോഗം ഭാരവാഹിത്വം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

   First published:
   )}