കേരളം കണ്ടതില്‍വെച്ച് പരമ പന്നന്‍, ഈഴവ വിരോധി: വി ഡി സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന്‍
- Published by:ASHLI
- news18-malayalam
Last Updated:
വിഡി സതീശൻ ഈഴവനായ കെ സുധാകരനെ ഒതുക്കിയെന്നും മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനും ഈഴവ വിരോധിയുമാണ് വി ഡി സതീശനെന്ന് വെള്ളാപ്പള്ളി. ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നും തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്നും വെള്ളാപ്പള്ളി.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ. ഈഴവനായ കെ സുധാകരനെ ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി വിഡി സതീശനെ കുറ്റപ്പെടുത്തി. എസ്എന്‍ഡിപി നേതൃസംഗമം മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നുവെന്നും സ്ഥാപനങ്ങള്‍ കൂടുതലുള്ളത് മുസ്ലിം സമുദായത്തിനാണെന്നും ഈഴവ സമുദായത്തിന് എന്തെങ്കിലും കിട്ടട്ടേയെന്ന് കരുതി പറഞ്ഞപ്പോള്‍ കൊടുവാള് കൊണ്ട് ചിലര്‍ ഇറങ്ങുകയാണെന്നും വെള്ളിപ്പള്ളി നടേശന്‍ പറഞ്ഞു.
advertisement
നമുക്ക് ഒരു സ്‌കൂള്‍പോലും തന്നിട്ടില്ല. താന്‍ മുസ്ലിം വിരുദ്ധനല്ലെന്നും എസ്എന്‍ഡിപി യോഗത്തിന്റെ മുഴുവന്‍ കേസും നടത്തുന്നത് കൊല്ലത്തെ നിസാര്‍ എന്നയാളാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 26, 2025 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളം കണ്ടതില്‍വെച്ച് പരമ പന്നന്‍, ഈഴവ വിരോധി: വി ഡി സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന്‍