കൈ തൊടാതെ കൈക്കൂലി; 72 സബ് രജിസ്ട്രാർ ഓഫീസുകളിലെ പരിശോധനയിൽ ഗൂഗിൾ പേ കൈക്കൂലി വ്യാപകമെന്ന് വിജിലൻസ്

Last Updated:

വിവിധ സബ്റജിസ്ട്രാർ ഓഫിസുകളിലെ 19 ഉദ്യോഗസ്‌ഥർ 9,65,905 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സബ് റജിസ്ട്രാർ ഓഫിസുകളിൽ കൈക്കൂലി പണം ഗൂഗിൾ പേ വഴി കൈമാറുന്നതായി വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തെ
72 സബ് റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. ‘ഓ​പ​റേ​ഷ​ൻ സെ​ക്വ​ർ ലാ​ൻ​ഡ്​’ എ​ന്ന പേ​രിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യാ​നും മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കും ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ മു​ഖേ​ന​യും ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടും കൈ​ക്കൂ​ലി വാ​ങ്ങു​ന്നെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പരിശോധന നടത്തിയത്. വിവിധ സബ്റജിസ്ട്രാർ ഓഫിസുകളിലെ 19 ഉദ്യോഗസ്‌ഥർ 9,65,905 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി.
സുൽത്താൻ ബത്തേരി സബ് റജിസ്ട്രാർ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ പല പ്രാവശ്യമായി ഗൂഗിൾ പേ വഴി 3,37,300 രൂപയാണ് വാങ്ങിയത്. പണം കൈമാറാൻ എത്തിയ ഏജന്റുമാരിൽ നിന്ന് 1,46,375 രൂപയും വാങ്ങിയിരുന്നു. 7 സബ് റജിസ്ട്രാർ ഓഫിസുകളിലെ റെക്കോർഡ് റൂമുകളിൽ ഒളിപ്പിച്ച നിലയിൽ 37,850 രൂപയും 4 ഉദ്യോഗസ്ഥരിൽ നിന്നായി 15,190 രൂപയും പിടിച്ചെടുത്തു.
advertisement
കഴക്കൂട്ടം ഓഫിസിലെ ഉദ്യോഗസ്ഥന്റെ പക്കൽനിന്ന് 8500 രൂപ, പത്തനംതിട്ട കോന്നി ഓഫിസിൽ ഏജന്റിൽനിന്ന് 11500 രൂപ, റെക്കോർഡ് റൂമിൽ സൂക്ഷിച്ച 24300 രൂപഎന്നിവ പിടിച്ചെടുത്തു. ചെങ്ങന്നൂർ ഓഫിസിൽ 2000 രൂപ ഉദ്യോഗസ്‌ഥൻ ഗൂഗിൾ പേ വഴി കൈപ്പറ്റിയതും കണ്ടെത്തി. ഇടുക്കി ദേവികുളം ഓഫിസിൽനിന്ന് 91500 രൂപയും ഉടുമ്പൻചോലയിൽനിന്ന് 15000 രൂപയും പിടിച്ചെടുത്തു. കൊച്ചി ഓഫിസിലെ 2 ഉദ്യോഗസ്ഥർ 18800 രൂപ. തൃപ്പൂണിത്തുറയിലെ 2 ഉദ്യോഗസ്‌ഥർ 30610 രൂപ, മലപ്പുറത്ത് 106000 രൂപ, നിലമ്പൂരിൽ 3 ഉദ്യോഗസ്ഥർക്ക് 103030 രൂപ. കൽപറ്റയിൽ 1410 രൂപ. കാസർകോട് ബദിയടുക്കയിൽ 189680 രൂപ എന്നിങ്ങനെയും കൈമാറിയതായി കണ്ടെത്തി.
advertisement
പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ അ​ക്കൗ​ണ്ട് വി​വ​രം ശേ​ഖ​രി​ക്കു​മെ​ന്നും വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാം അ​റി​യി​ച്ചു.
അഴിമതി വിവരങ്ങൾ വിജിലൻ സിൻ്റെ ടോൾ ഫ്രീ നമ്പറായ 1064; 8592900900 എന്ന മൊബൈൽ നമ്പറിലോ, വാട്‌സാ‌പ്പിൽ 9447789100 എന്ന നമ്പറിലോ അറിയിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈ തൊടാതെ കൈക്കൂലി; 72 സബ് രജിസ്ട്രാർ ഓഫീസുകളിലെ പരിശോധനയിൽ ഗൂഗിൾ പേ കൈക്കൂലി വ്യാപകമെന്ന് വിജിലൻസ്
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement