advertisement

ബാലഭാസ്കർ... പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാർത്തകൾ

Last Updated:
കഴിഞ്ഞ ഒരു ദിവസമായി നാട് മുഴുവൻ മനമുരുകി നടത്തുന്ന പ്രാർത്ഥനകൾക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ആശ്വാസം പകരുന്ന വാർത്തകളാണ് സംഗീതജ്ഞൻ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും പറ്റി പുറത്തു വരുന്നത്. ശസ്ത്രക്രിയകൾക്ക് വിധേയരായ ഇരുവരും നേരിയ തോതിൽ പ്രതികരിച്ചു തുടങ്ങിയതായാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. തൽക്കാലം ഡോക്ടർമാരും നഴ്സുമാരും മാത്രമാണ് ഇവർക്കരികെ എത്തുന്നത്. ബാലഭാസ്കർ അടുത്ത 78 മണിക്കൂർ കൂടി നിരീക്ഷണത്തിലാണ്. 13 ദിവസം തീവ്ര പരിചരണത്തിൽ കഴിഞ്ഞേ മതിയാവൂ. ഭാര്യ ലക്ഷ്മിക്കിതു മൂന്നു ദിവസമാണ്.
തൃശ്ശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരവേയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയ പാതയിൽ പള്ളിപ്പുറത്തിനു സമീപം മരത്തിലിടിച്ചു ചൊവ്വാഴ്ച പുലർച്ചെ അപകടത്തിൽപ്പെടുന്നത്. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാർ നിശേഷം തകർന്നു. രക്ഷാ പ്രവർത്തകരും പോലീസും കുടുംബത്തെയും ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നര വയസ്സുകാരി മകൾ തേജസ്വിനിയെ രക്ഷിക്കാനായില്ല.
advertisement
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കറിനെയും ഭാര്യയേയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. മുൻ സീറ്റിലിരുന്ന ബാലഭാസ്‌കറിനായിരുന്നു പരിക്കുകളേറെയും. എത്രയും വേഗം സുഖം പ്രാപിക്കുന്നതും കാത്തു ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചുറ്റുമുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലഭാസ്കർ... പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാർത്തകൾ
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement