Wayanad Mundakai Landslide: താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം; രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്ടറുകൾ എത്തും

Last Updated:

പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി വായൂ സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി തിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വയനാട്: വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണം. സംഭവത്തിൽ ഒരു വയസ്സുള്ള കുട്ടി ഉൾപ്പടെ 8 മൃതദേഹങ്ങൾ കണ്ടെത്തി. നേപ്പാൾ സ്വദേശികൾ താമസിക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്.
പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി വായൂ സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി തിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം വയനാടിലേക്ക് നീങ്ങുവാൻ നിർദേശിച്ചിട്ടുണ്ട്. 16 പേർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വയനാട് കുഞ്ഞോം ചെറുവയലിലും മണ്ണിടിച്ചിൽ ഉണ്ടായി.
ALSO READ: കനത്ത മഴ: പത്ത്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഇന്ന് പുലർച്ചെ 2 മണിക്കാണ് ആദ്യ ഉരുൾപോട്ടൽ ഉണ്ടായത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായുമാണ് റിപ്പോർട്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wayanad Mundakai Landslide: താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം; രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്ടറുകൾ എത്തും
Next Article
advertisement
ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്: ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്: ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
  • സുപ്രീംകോടതി ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കേസുകൾ റദ്ദാക്കാൻ വിസമ്മതിച്ചു.

  • ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

  • 2020 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം മൻസൂരിക്കെതിരെ ഐപിസി സെക്ഷൻ 153A ഉൾപ്പെടെ കേസെടുത്തു.

View All
advertisement