'ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം, സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം': ജി.സുകുമാരൻ നായർ
- Published by:Rajesh V
- news18-malayalam
Last Updated:
വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
കോട്ടയം: ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. രാവിലെ ഏഴിന് വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, അയ്യപ്പഭക്തനായ ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയുമെന്ന് വിശ്വസിക്കാനാകില്ല. സുകുമാരന്‍ നായര്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്. പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണത്. ഇടതുജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടും.- ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ഹൈസ്‌കൂളില്‍ സ്‌കൂളില്‍ കുടുംബസമേതം എത്തി വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.
Also Read- Kerala Assembly Election 2021 | അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ
advertisement
''എല്‍ഡിഎഫിന് ഇത്തവണ ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കും. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തന്നെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചരങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതേവരെ ജനങ്ങള്‍ സ്വീകരിച്ചത്. അതിന് തുടര്‍ച്ചയായ അന്തിമ വിധിയാണ് ജനങ്ങള്‍ ഇന്ന് രേഖപ്പെടുത്തുന്നത്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുവന്ന വികസനപ്രവര്‍ത്തനങ്ങള്‍, അതിനിടെ നമ്മുക്ക് വന്ന മഹാദുരന്തങ്ങളെ നേരിടലായാലും എല്ലാത്തിലും സര്‍ക്കാരിനൊപ്പം ജനങ്ങളുണ്ടായിരുന്നു. സംശയമില്ല ആ ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ കാര്യങ്ങള്‍ തന്നെയാണ് യുഡിഎഫും എന്‍ഡിഎയും ഇത്തവണയും പറയുന്നത്.''
advertisement
''കരുതിവെച്ച എല്ലാ ബോംബും അവര്‍ക്ക് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. അതിനെയെല്ലാം നേരിടാന്‍ ജനങ്ങള്‍ സജ്ജരായിരുന്നു. ജനങ്ങളുടെ മുന്നില്‍ ഇതൊന്നും വിലപ്പോകില്ല എന്ന ബോധ്യം പിന്നീട് അവര്‍ക്ക് ഉണ്ടായോ എന്ന് എനിക്ക് പറയാനാകില്ല. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യും. പക്ഷെ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്‍ക്ക് വോട്ടുമറിച്ചുകൊടുത്ത് അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. മലമ്പുഴയിലൊന്നും ഒരു രക്ഷയും ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ല. അതൊന്നും കണ്ട് ആരും നില്‍ക്കേണ്ട. വിധി നിര്‍ണ്ണയിക്കാന്‍ ജനങ്ങള്‍ യോഗ്യരാണ്. അതിനാല്‍ത്തന്നെ എല്ലാ കുപ്രചരണങ്ങളേയും ജനങ്ങള്‍ തള്ളിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ രീതിയില്‍ ചര്‍ച്ചയായത് തദ്ദേശ തെരഞ്ഞെടുപ്പിലാണ്. എന്നാല്‍ അത് ജനങ്ങള്‍ തള്ളിക്കളഞ്ഞു. എനിക്ക് ജനങ്ങളില്‍ പൂര്‍ണ്ണവിശ്വാസമാണുള്ളത്. ധര്‍മ്മടത്ത് എന്തെങ്കിലും സീന്‍ ഉണ്ടാക്കിക്കളയുമെന്ന് വെച്ചാല്‍ അതൊന്നും ഏശുന്ന നാടല്ല ഇത്. അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്. പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണത്. അതിനാല്‍ അയ്യപ്പഭക്തനായ ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയുമെന്ന് വിശ്വസിക്കാനാകില്ല. സുകുമാരന്‍ നായര്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇടതുജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടും.''- മുഖ്യമന്ത്രി പറഞ്ഞു.
advertisement
കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആദ്യ 2 മണിക്കൂർ പിന്നിടുമ്പോൾ 14 ശതമാനത്തിലധികം പേർ ബൂത്തിലെത്തി. ഗ്രാമപ്രദേശങ്ങളിൽ ബൂത്തുകൾക്കു മുന്നിൽ നീണ്ടനിരയാണ് കാണുന്നത്. അതേസമയം, പല ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ട്. മന്ത്രിമാരും രാഷ്ട്രീയ സമുദായ നേതാക്കളും സ്ഥാനാർഥികളും ആദ്യമേ എത്തി വോട്ടുരേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇ.ചന്ദ്രശേഖരന്‍, മന്ത്രി ഇ.പി.ജയരാജന്‍, മന്ത്രി സി.രവീന്ദ്രനാഥ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവര്‍ രാവിലെ വോട്ട് രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2021 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം, സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം': ജി.സുകുമാരൻ നായർ



