Hathras Rape | പ്രതിഷേധകർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്നത് കുറ്റവാളികളെ സംരക്ഷിക്കാൻ: വെൽഫെയർ പാർട്ടി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ജാതി വിവേചനത്തിന്റെ പേരിൽ യുപിയിൽ അരങ്ങേറുന്ന വിവിധ ആക്രമണങ്ങളെ ഹത്രാസ് സംഭവം തുറന്നുകാട്ടുന്നുണ്ടെന്നും വെൽഫെയർ പാർട്ടി പ്രസിഡന്‍റ്.
ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ യുപി സര്‍ക്കാരിനെയും പൊലീസിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് വെൽഫെയർ പാർട്ടി. യുപിയിൽ സവർണ്ണ ജാതിയിൽ ഉൾപ്പെടാത്ത മനുഷ്യരുടെ ജീവിതം ഭീകരമാം വിധം അരക്ഷിതമാകുന്ന കാഴ്ചയാണ് ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നത് എന്നാണ് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാർത്താക്കുറിപ്പിൽ അറിയിച്ചത്.
Also Read-Fact Check| സമാജ്വാദി പാര്ട്ടി നേതാവ് മുലായം സിങ് യാദവ് മരിച്ചെന്ന വാര്ത്തകൾക്ക് പിന്നിലെന്ത്?
രാജ്യത്തിന് വലിയ അപമാനം സൃഷ്ടിച്ചു കൊണ്ട് സംഘ്പരിവാർ പ്രവർത്തകരാൽ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയെ അതിലും ഭീകരമായ രീതിയിൽ ശരീരഭാഗങ്ങളെ തകർത്തു കൊണ്ട് കൊന്നുകളഞ്ഞ കുറ്റവാളികളെ സംരക്ഷിക്കാനാണ് യോഗി ആദിത്യനാഥ് എന്ന സംഘ്പരിവാർ മുഖ്യമന്ത്രിയും യുപി പോലീസും ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.രാജ്യം ഒന്നടങ്കം ശക്തമായി പ്രതിഷേധിക്കുമ്പോഴും പ്രതികൾക്കുവേണ്ടി സംരക്ഷണവലയം ഒരുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ കുറ്റവാളികൾക്ക് വേണ്ടി യോഗി ആദിത്യനാഥും യുപി പോലീസും നടത്തിയ ഏകാധിപത്യ നടപടികളെ മറച്ചുവെക്കുന്നതിനു വേണ്ടിയാണ് യുപിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ രാജ്യദ്രോഹക്കുറ്റമാക്കി മാറ്റാൻ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
advertisement
Also Read- കൊലപാതക സാധ്യത തള്ളി AIIMS;ഒട്ടും ആശ്ചര്യമില്ലെന്ന് മുംബൈ പൊലീസ്
യുപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർക്കെതിരെയും മാധ്യമ പ്രവർത്തകർക്കെതിരെയും ഭരണകൂട സംവിധാനങ്ങളെ മറയാക്കി ഇരുപതിൽപരം വകുപ്പുകൾ ചുമത്തി പ്രതികാര നടപടി സ്വീകരിക്കുകയാണ് യോഗിയും പോലീസും ചെയ്യുന്നത്.സവർണ്ണ ജാതിയിൽപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടി ബിജെപി യുടെ നേതൃത്വത്തിൽ നടക്കുന്ന ഒത്തുകളി അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്ത് കൂടുതൽ പ്രക്ഷോഭങ്ങൾ രൂപപ്പെടുമെന്നും ഇവർ പറയുന്നു.
പ്രതിഷേധങ്ങൾ ശക്തിപ്പെടുമ്പോൾ യുപി പോലീസും ഭരണകൂടവും ഉന്നയിച്ചത് വ്യാജപ്രചരണങ്ങളായിരുന്നു എന്ന് തെളിയുകയാണ്. ഫോറൻസിക് റിപ്പോർട്ടും ഹോസ്പിറ്റലിൽ നിന്നുള്ള റിപ്പോർട്ടുകളും പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു കൊണ്ട് വരുന്നത്. ജാതി വിവേചനത്തിന്റെ പേരിൽ യുപിയിൽ അരങ്ങേറുന്ന വിവിധ ആക്രമണങ്ങളെ ഹത്രാസ് സംഭവം തുറന്നുകാട്ടുന്നുണ്ടെന്നും വെൽഫെയർ പാർട്ടി പ്രസിഡന്‍റ് പറയുന്നു.
advertisement
സവർണ സംഘ് ഭീകരതയിൽ പ്രതിഷേധിച്ചു കൊണ്ട് ബുധനാഴ്ച സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം നടത്തുമെന്നും ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2020 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hathras Rape | പ്രതിഷേധകർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്നത് കുറ്റവാളികളെ സംരക്ഷിക്കാൻ: വെൽഫെയർ പാർട്ടി


