ഇന്റർഫേസ് /വാർത്ത /Kerala / 'SFIക്കാർ ലൈക്കടിച്ചാൽ മീരയെ മുന്നിലെത്തിക്കാമല്ലോ; കമ്മ്യൂണിസ്റ്റുകളുടെ നവമാധ്യമ കമ്മറ്റിയൊക്കെ ശോകമോ?'

'SFIക്കാർ ലൈക്കടിച്ചാൽ മീരയെ മുന്നിലെത്തിക്കാമല്ലോ; കമ്മ്യൂണിസ്റ്റുകളുടെ നവമാധ്യമ കമ്മറ്റിയൊക്കെ ശോകമോ?'

balram

balram

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    നവമാധ്യമങ്ങളിലെ കമ്മ്യൂണിസ്റ്റുകാരുടെ ഇടപെടൽ ശോകമാണെന്ന വിമർശനം ശക്തമാകുന്നു. അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എഴുത്തുകാരി കെ.ആർ മീര എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ വി.ടി ബൽറാം എം.എൽ.എയുടെ കമന്‍റിന് ലഭിച്ച സ്വീകാര്യതയാണ് ഇത്തരം വിമർശനങ്ങൾക്കിടയാക്കുന്നത്. പോസ്റ്റിട്ട മുഖ്യമന്ത്രിയ്ക്കും കെ.ആർ മീരയ്ക്കും ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെ ലൈക്ക് ആണ് ബൽറാമിന്‍റെ കമന്‍റിന് ലഭിച്ചത്. ഇത് കമ്മ്യൂണിസ്റ്റുകളുടെ നവ മാദ്ധ്യമ കമ്മറ്റിയൊക്കെ ശോകമാണെന്നതാണ് സൂചിപ്പിക്കുന്നത് എ ഹരിശങ്കർ കർത്ത പറയുന്നു. കേരളത്തിലെ 90 ശതമാനം കോളേജുകളിലും ജയിക്കുന്ന എസ്.എഫ്.ഐക്കാർ ലൈക്കടിച്ചാൽ മീരയെ മുന്നിലെത്തിക്കാമല്ലോയെന്നും ഹരിശങ്കർ കർത്ത ചോദിക്കുന്നു.

    ബല്‍റാമിനെതിരായ പോസ്റ്റ്: കെ.ആര്‍. മീരയ്ക്ക് ടി.സിദ്ദിക്കിന്റെ പിന്തുണ: ' അവരെ പരിഗണിക്കേണ്ടെ? '

    എ ഹരിശങ്കർ കർത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    കമ്മ്യൂണിസ്റ്റുകളുടെ നവ മാദ്ധ്യമ കമ്മറ്റിയൊക്കെ ശോകമാണ്. മീരയുടെ പോസ്റ്റ് ബൽറാമിന്റെ കമന്റിനേക്കാൾ 16K (27K - IIK) പിറകിലാണ്. ലോക്സഭാ ഇലക്ഷന്റെ സൈബർ ട്രയൽ റണ്ണാണ് ഇതൊക്കെ. സംഗതി ഈ നിലയ്ക്കാണെങ്കിൽ കമ്യൂണിസ്റ്റുകൾ സീനിൽ നിന്നും വാഷൗട്ടാവും.

    വെറുതെ ഒരു കണക്കെടുത്താൽ, തൊണ്ണൂറ് ശതമാനം കോളേജുകളിലും ജയിച്ച് കയറുന്ന എസ്എഫ്ഐക്കാരുടെ ലൈക്ക് മാത്രം മതിയല്ലൊ മീരയെ മുന്നിലെത്തിക്കാൻ.

    പതിനാല് ജില്ലയിൽ നിന്നും വെറും പത്ത് കോളേജ് എടുത്താൽ മതി. അപ്പോൾ 140. ഓരൊ കോളേജിൽ നിന്നും വെറും ഇരുനൂറ് ലൈക്ക്. മെൻസ് ഹോസ്റ്റൽ നൂറ് ലൈക്ക്. വുമൻസ് ഹോസ്റ്റൽ നൂറ് ലൈക്ക്. 140 ഗുണം 200 എത്രയാണ്, 28K. അപ്പോൾ മീരയുടെ പോസ്റ്റ് ബൽറാമിന്റെ കമന്റിനേക്കാൾ 12K മുന്നിലെത്തും.

    പക്ഷേ അത് സംഭവിക്കണമെങ്കിൽ ശ്യാം പുഷ്കരന്റെ പടം കണ്ട് ഡിസ്ട്രാക്ടഡായ് നടന്നാൽ പോരാ, സംഘടനാപരമായ അച്ചടക്കം വേണം. കോൺഗ്രസ് സംഘ് സൈബർ പോരാളികൾക്കതുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ നവ മാദ്ധ്യമ കമ്മറ്റിയൊക്കെ ശോകമാണ്.

    First published:

    Tags: Communists in social media, V t balram vs kr meera, കെ.ആർ മീര, വി ടി ബൽറാം