നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 13 തെരഞ്ഞെടുപ്പുകളിലും വിജയം; പാലായിൽ ആരാകും മാണിയുടെ പിൻഗാമി

    13 തെരഞ്ഞെടുപ്പുകളിലും വിജയം; പാലായിൽ ആരാകും മാണിയുടെ പിൻഗാമി

    ഒരു തെരഞ്ഞെടുപ്പികളിലും തോറ്റിട്ടില്ലാത്ത മാണി ആറു തവണ കുതിര ചിഹ്നത്തിലും ഏഴു തവണ രണ്ടിലയിലുമാണ് പാലായിൽ നിന്നും നിയമസഭയിലെത്തിയത്. 

    കെ.എം മാണി

    കെ.എം മാണി

    • Share this:
      തിരുവനന്തപുരം: പാലാ മണ്ഡലത്തിൽ 13 തവണ നടന്ന തെരഞ്ഞെടുപ്പുകളിലും വിജയിച്ച കെ.എം മാണിയുടെ പകരക്കാരൻ ആരെന്ന് വെള്ളിയാഴ്ച അറിയാം.

      ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ലാത്ത മാണി ആറു തവണ കുതിര ചിഹ്നത്തിലും ഏഴു തവണ രണ്ടിലയിലുമാണ് പാലായിൽ നിന്നും നിയമസഭയിലെത്തിയത്.   13 തെരഞ്ഞെടുപ്പുകളിലായി   5,18,534 വോട്ട് സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയവരെല്ലാം കൂടി പിടിച്ചത് 4,20,600 വോട്ടു മാത്രമാണ്.

      1996-ൽ നേടിയ23,790 വേട്ടാണ് മാണിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം. കുറഞ്ഞ ഭൂരിപക്ഷം 1970-ലെ തെരഞ്ഞെടുപ്പിൽ നേടിയ 364 വോട്ടും.

      മാണിയുടെ അഭാവത്തിൽ നടന്ന ഉപതെര‍ഞ്ഞെടുപ്പിൽ ആരാകും അദ്ദേഹത്തിന്റെ പിൻഗാമിയെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

      പാലായിൽ മാണിയുടെ പടയോട്ടം ഇങ്ങനെ

      1965
      കെ.എം.മാണി (കേരള കോണ്‍ഗ്രസ്): 25,833
      വി.ടി.തോമസ് (ഇടതു സ്വത): 16.248
      ഭൂരിപക്ഷം: 9,585

      1967
      കെ.എം.മാണി (കേരള കോണ്‍ഗ്രസ്): 19,118
      ന്മവി.ടി.തോമസ് (ഇടതു സ്വത): 16.407
      ഭൂരിപക്ഷം: 2,711

      1970
      കെ.എം.മാണി (കേരള കോണ്‍ഗ്രസ്): 23,350
      എം.എം.ജേക്കബ് (കോണ്‍ഗ്രസ്): 22,986
      ഭൂരിപക്ഷം: 364‌

      1977
      കെ.എം.മാണി (കേരള കോണ്‍ഗ്രസ്): 39,664
      എന്‍.സി.ജോസഫ് (ഇടതു സ്വത): 24,807
      ഭൂരിപക്ഷം: 14,857

      1980
      കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 38,739
      എം.എം.ജേക്കബ് (കോണ്‍ഗ്രസ്): 34,173
      ഭൂരിപക്ഷം: 4,566

      1982
      കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 39,323
      ജെ.എ.ചാക്കോ (ഇടതു സ്വതന്ത്രന്‍): 26,713
      ഭൂരിപക്ഷം: 12,610

      1987
      കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 46,483
      കെ.എസ്.സെബാസ്റ്റ്യന്‍ (കോണ്‍ഗ്രസ് എസ്): 35,938
      ഭൂരിപക്ഷം: 10,545

      1991
      കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 52,310
      ജോര്‍ജ് സി.കാപ്പന്‍ (ഇടതു സ്വതന്ത്രന്‍): 35,021
      ഭൂരിപക്ഷം: 17,289

      1996
      കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 52,550
      സി.കെ.ജീവന്‍ (ഇടതു സ്വതന്ത്രന്‍): 28,760
      ഭൂരിപക്ഷം: 23,790

      2001
      കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 52,838
      ഉഴവൂര്‍ വിജയന്‍ (എന്‍സിപി): 30,537
      ഭൂരിപക്ഷം: 22,301

      2006
      കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 46,439
      ന്മമാണി സി.കാപ്പന്‍ (എന്‍സിപി): 38,849
      ഭൂരിപക്ഷം: 7,590

      2011
      കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 61,239
      മാണി സി.കാപ്പന്‍ (എന്‍സിപി): 55,980
      ഭൂരിപക്ഷം: 5,259

      2016
      കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 58,884
      മാണി സി.കാപ്പന്‍ (എന്‍സിപി): 54,181
      ഭൂരിപക്ഷം: 4,703

      2019
      സ്ഥാനാർഥികൾ
      ജോസ് ടോം (കേരള കോൺഗ്രസ്)
      മാണി സി. കാപ്പൻ (എൻസിപി)
      എൻ ഹരി (ബിജെപി)

      Also Read പാലായില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം

      First published:
      )}