കട്ടപ്പന സബ് രജിസ്ട്രാർ ജയലക്ഷ്മിയെ സർക്കാർ എന്തുകൊണ്ട് സസ്പെൻഡ് ചെയ്തു?
- Published by:user_49
- news18-malayalam
Last Updated:
കട്ടപ്പന സബ് രജിസ്ട്രാർ ജി. ജയലക്ഷ്മിയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ
ഇടുക്കി: കട്ടപ്പന സബ് രജിസ്ട്രാർ ജി. ജയലക്ഷ്മിയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അറിയിച്ചു. കട്ടപ്പന സ്വദേശിയും സർക്കാർ ജീവനക്കാരനുമായ സുനീഷ് ജോസഫ് എന്ന ക്യാൻസർ രോഗിക്ക് കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയപ്പോൾ ഉണ്ടായ മോശം അനുഭവത്തെ തുടർന്ന് ലഭിച്ച പരാതിയിലാണ് സബ് രജിസ്ട്രാറിനെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സുനീഷ് ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്യാനായി എത്തിയത്. കിടപ്പ് രോഗിയായ സുനീഷ് ആംബുലൻസിലാണ് ഓഫീസിൽ രജിസ്ട്രാർ ചെയ്യാനായി എത്തിയത്.
എന്നാൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിനുള്ളിൽ കിടപ്പ് രോഗിയായ സുനീഷ് നേരിട്ടെത്തണമെന്ന് സബ് രജിസ്ട്രാർ ജി. ജയലക്ഷ്മി നിർബന്ധം പിടിച്ചു. ജയലക്ഷ്മിയുടെ നിർബന്ധത്തെ തുടർന്ന് രോഗിയായ സുനീഷിനെ മൂന്നാം നിലയിൽ എത്തിച്ചാണ് രജിസ്ട്രേഷൻ നടത്തിയത്.
TRENDING കോവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ; മകൾക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് പുടിൻ [NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case| 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
രജിസ്ട്രാറുടെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി ഗുരുതരമായ വീഴ്ചയായി കണക്കാക്കിയാണ് സർക്കാർ സബ് രജിസ്ട്രാർ ജി. ജയലക്ഷ്മിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. മനുഷ്യത്വപരമായ സമീപനം സബ് രജിസ്ട്രാറിൽ നിന്ന് ഉണ്ടായില്ലെന്നും സർക്കാരിനും വകുപ്പിനും സബ് രജിസ്ട്രാറുടെ പ്രവൃത്തി മൂലം അപകീർത്തിയുണ്ടാക്കിയെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 11, 2020 8:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കട്ടപ്പന സബ് രജിസ്ട്രാർ ജയലക്ഷ്മിയെ സർക്കാർ എന്തുകൊണ്ട് സസ്പെൻഡ് ചെയ്തു?