• HOME
  • »
  • NEWS
  • »
  • kerala
  • »
  • Shocking| ദിവസങ്ങൾക്ക് മുൻപ് ഭര്‍ത്താവ് വീണുമരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും മുങ്ങി മരിച്ചു

Shocking| ദിവസങ്ങൾക്ക് മുൻപ് ഭര്‍ത്താവ് വീണുമരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും മുങ്ങി മരിച്ചു

ഒന്നരമാസം മുൻപാണ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ വെള്ളം കോരുന്നതിനിടെ കാൽവഴുതി ഇതേ കിണറ്റിൽ വീണ് മരിച്ചത്.

ബിന്ദുവും ദേവയാനിയും

ബിന്ദുവും ദേവയാനിയും

  • Share this:
    തിരുവനന്തപുരം: ഭർത്താവ് കാൽതെറ്റി വീണ് മരിച്ച അതേ കിണറ്റിൽ ഭാര്യയേയും മകളേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിള വീട്ടിൽ പ്രവീണിന്റെ ഭാര്യ ബിന്ദു (35), മകൾ ദേവയാനി(എട്ട്) എന്നിവരേയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിത്. കുറച്ച് നാളുകൾ ക്ക് മുമ്പായിരുന്നു പ്രവീൺ വെള്ളം കോരുന്നതിനിടെ കാൽ വഴുതി ഇതേ കിണറ്റിൽ വീണ് മരിച്ചത്.

    ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടർന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ അറിയിക്കുകയും പൊലീസ് വീട്ടിലെത്തി ആറ്റിങ്ങൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സും കടയ്ക്കാവൂർ പൊലീസും ചേർന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽ ഡി ക്ലർക്ക് ആണ് ബിന്ദു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    ഏകദേശം ഒന്നരമാസം മുൻപാണ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ വെള്ളം കോരുന്നതിനിടെ കാൽവഴുതി ഇതേ കിണറ്റിൽ വീണ് മരിച്ചത്.

    ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു; 3 മക്കളെ കനാലിലെറിഞ്ഞു


    ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലിലെറിഞ്ഞ് യുവാവ്. ഉത്തർപ്രദേശ് ബസേദി സ്വദേശിനിയായ ഡോളി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പപ്പുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മക്കളുമായി വീടു വിട്ടിറങ്ങിയ പപ്പു ഇവരെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. മക്കളായ സാനിയ (5), വൻഷ് (3), അർഷിത (18 മാസം) എന്നിവരെയാണ് സമീപത്തെ ഗംഗാ കനാലിലേക്കെറിഞ്ഞത്. സംഭവശേഷം കടന്നു കളഞ്ഞ പപ്പുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

    കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഭാര്യ ഇയാളിൽ നിന്ന് ശാരീരികമായി അകലം പാലിക്കുകയായിരുന്നു. ഇതിൽ പപ്പു വളരെ ദേഷ്യത്തിലായിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സംഭവം നടന്ന ദിവസവും പപ്പു ഇതേ ആവശ്യവുമായി ഡോളിയെ സമീപിച്ചു. എന്നാൽ അവർ വിസ്സമ്മതം അറിയച്ചതോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ മരിച്ചതോടെ ഇനി മക്കളെ ആര് നോക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. മക്കളുമായി കനാലിന് സമീപമെത്തിയ ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. പപ്പുവിന്‍റെ ജ്യേഷ്ഠ ഭാര്യ ആയിരുന്ന ഡോളി, പത്ത് വർഷം മുമ്പ് ഇയാൾ മരിച്ചതോടെയാണ് പപ്പുവിനെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

    Also Read-ഗുണ്ടകൾ ഇല്ലാത്ത നാട്ടിൽ എന്തിനാണ് ഗുണ്ടാനിയമം': അവിടുത്തെ ജയിലുകൾ വെറുതെ കിടക്കുകയാണെന്ന് പത്മശ്രീ ജേതാവ് അലി മാണിക്ഫാൻ

    ഭാര്യയെ കൊലപ്പെടുത്തി മക്കളെ കനാലിലെറിഞ്ഞു എന്ന് പപ്പു തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.
    Published by:Rajesh V
    First published: