വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമ്മാണ തൊഴിലാളിക്ക് പരിക്ക്

Last Updated:

പ്രദേശത്തെ റിസോർട്ട് നിർമ്മാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയാണ് സതീശൻ

News18
News18
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി സതീശനാണ് (40) പരിക്കേറ്റത്.
പ്രദേശത്തെ റിസോർട്ട് നിർമ്മാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയാണ് സതീശൻ. വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. പാതിരി കുടിയാൻ മലയിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ കാട്ടിലൂടെ വരുംവഴിയാണ് ആക്രമണം നടന്നത്. കൂടെയുള്ളവർ ഓടിരക്ഷപ്പെട്ടു.
എന്നാൽ സതീശൻ ഓടുന്നതിനിടയിൽ ആന പുറകിൽ നിന്നും ആക്രമണം നടത്തുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറിൽ തുളഞ്ഞ് കയറി. പിന്നാലെ, ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമ്മാണ തൊഴിലാളിക്ക് പരിക്ക്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement