പ്രൈവറ്റ് ബസുമായി മത്സരയോട്ടം; റോഡ് കഴിഞ്ഞ് ഇടതുവശത്തുകൂടെ KSRTC; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:

അപകടകരമായ രീതിയിലാണ് കെഎസ്ആർടിസി ബസ് പോകുന്നതെന്ന് വ്യക്തമാണ്

News18
News18
കോട്ടയം: പ്രൈവറ്റ് ബസുമായി കെഎസ്ആർടിസി ബസിന്റെ മത്സരയോട്ടത്തിനിടെ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയഴ്ച വൈകുന്നേരം കോട്ടയം പൊൻകുന്നത്തിനടുത്ത് പതിനെട്ടാം മൈലിലാണ് സംഭവം.
മത്സരയോട്ടത്തിനിടെ സ്റ്റോപ്പിൽ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇട‌തുവശത്തുകൂടി മറികടന്നു പോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വാഴൂർ 18മൈൽ പമ്പിൽ നിന്നുള്ളതാണ് ദൃശ്യം.
വീഡിയോയിൽ റോഡിന്റെ സൈഡിൽ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നത് കാണാം. ഈ സമയം KSRTC ബസ് പമ്പിന്റ സ്ഥലത്തു കൂടി പോകുന്നത് കാണാം. ബസിൽ നിന്നിറങ്ങിയ ബസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടകരമായ രീതിയിലാണ് കെഎസ്ആർടിസി ബസ് പോകുന്നതെന്ന് വ്യക്തമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രൈവറ്റ് ബസുമായി മത്സരയോട്ടം; റോഡ് കഴിഞ്ഞ് ഇടതുവശത്തുകൂടെ KSRTC; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Next Article
advertisement
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
  • തിരുമല്‍ വൈദ്യൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി, ഇയാൾക്ക് 54 വയസ്സാണ്.

  • സോഷ്യൽ മീഡിയയിൽ പരസ്യം കണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

  • കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയിൽ തിരുമൽ വൈദ്യൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു.

View All
advertisement