നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ചുരത്തിൽനിന്ന് സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ് യുവതി; രക്ഷപെട്ടത് അത്ഭുതകരമായി

  Accident | ചുരത്തിൽനിന്ന് സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ് യുവതി; രക്ഷപെട്ടത് അത്ഭുതകരമായി

  വെളളിയാഴ്ച ജോലി കഴിഞ്ഞ് വരുന്നതിനിടെ ഒന്നാം വളവിന് താഴെ വെച്ചാണ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞത്. 30 അടിയിലേറെ താഴ്ചയിലേക്കാണ് യുവതിയും സ്കൂട്ടറും പതിച്ചത്.

  churam_accident

  churam_accident

  • Share this:
   കോഴിക്കോട്: താമരശേരി ചുരത്തിൽ സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു. മാനന്തവാടി കോടതിയിൽ ജീവനക്കാരിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്. വെളളിയാഴ്ച ജോലി കഴിഞ്ഞ് ചെമ്പുകടവിലേക്ക് വരുന്നതിനിടെ ഒന്നാം വളവിന് താഴെ വെച്ചാണ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞത്. 30 അടിയിലേറെ താഴ്ചയിലേക്കാണ് യുവതിയും സ്കൂട്ടറും പതിച്ചത്. അപകടത്തിൽ യുവതി പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. സ്കൂട്ടറിനും തകരാറൊന്നും സംഭവിച്ചില്ല.

   ഇരുട്ടായതിനാൽ അപകടം ആരും കണ്ടില്ല. രക്ഷപെടാൻ വേണ്ടി യുവതി റോഡിലേക്ക് കല്ല് എറിഞ്ഞെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ വള്ളി പടർപ്പുകളിൽ പിടിച്ചു തൂങ്ങി, സാഹസികമായി മുകളിലെത്തുകയും, യാത്രക്കാരെ കൈകാണിച്ച് നിർത്തി സഹായം തേടുകയുമായിരുന്നു. യാത്രക്കാർ വിവരം അറിയിച്ചത് അനുസരിച്ച് യുവതിയുടെ ബന്ധുക്കൾ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയി. അപകടത്തിൽ കൊക്കയിലേക്ക് വീണ സ്കൂട്ടർ ചുരം സംരക്ഷണ സമിതി പ്രവർത്തകർ ക്രെയിൻ ഉപയോഗിച്ച് മുകളിലെത്തിച്ചു.

   ഓടയിൽ വീണ് പത്തുവയസുകാരൻ മരിച്ചു; സംഭവം വീടിന് മുന്നിൽ

   തിരുവനന്തപുരം: വീടിന് മുന്നിലുള്ള ഓടയിൽ വീണ് പത്തു വയസുകാരൻ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് സംഭവം. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ്(10) ആണ് മരിച്ചത്. കുട്ടി ഓടയിൽ വീണതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

   Also Read- അമ്മയുടെ കാമുകന്റ കൊടുംപീഡനത്തിന് ഇരയായ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി; അമ്മ അറസ്റ്റില്‍

   സ്കൂട്ടറിൽ ലോറിയിടിച്ച് പതിന്നാലുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് KPCC സെക്രട്ടറി സത്യൻ കടിയങ്ങാടിന്‍റെ മകൾ

   കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. കെ പി സി സി സെക്രട്ടറി സത്യൻ കങ്ങിയാടിന്‍റെ മകൾ അഹല്യ കൃഷ്ണ(14)യാണ് മരിച്ചത്. പേരാമ്പ്ര സെന്‍റ് ഫ്രാൻസിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഹല്യ. കോഴിക്കോട് കൂത്താളിയിൽ ആറേ രണ്ട് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്.

   Published by:Anuraj GR
   First published:
   )}