തലശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
അപകടത്തലിൽ സഹയാത്രികനും ഗുരുതരമായി പരിക്കേറ്റു.
കണ്ണൂർ: തലശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തലശ്ശേരി തലായി ശിവന്ദനത്തിൽ പുതിയ പുരയിൽ നിധീഷ് (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാക്കൂട്ടം -പാറാൽ റോഡിൽ ആച്ചുകുളങ്ങര പഴയ പോസ്റ്റോഫീസിന് സമീപമാണ് അപകടം. മരിച്ച നിധീഷ് മത്സ്യത്തൊഴിലാളിയാണ്.
അപകടത്തലിൽ സഹയാത്രികനും ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ ചെറിയ പുരയിൽ ലാലുവിന്റെ മകൻ യദു ലാലിനാണ് (19) ഗുരുതര പരിക്കേറ്റത്. ഇയാളെ കണ്ണൂർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞയുടൻ എസ്.ഐ പി.സി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മരിച്ച നിധീഷിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പി.പി. രവീന്ദ്രൻ – നിഷ ദമ്പതികളുടെ മകനാണ് മരിച്ച നിധീഷ്. സഹോദരങ്ങൾ: വിജേഷ്, വിനിഷ. സംസ്കാരം തിങ്കളാഴ്ച.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
October 16, 2023 6:32 AM IST