കോട്ടയം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി അര്‍ജന്‍റീന താരം ലയണല്‍ മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ ഇല്ലിക്കൽ അറുപുറ കൊറ്റമ്പടം ഹമീദ് കുട്ടിയുടെ മകൻ അമീൻ(22) മുഹമ്മദാണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
നാട്ടിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. അമീൻ ഉൾപ്പടെ മൂന്ന് പേർക്ക് വൈദ്യുതാഘാതം ഏറ്റിരുന്നു. രണ്ടു പേർ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാക്കുകയായിരുന്നു. സംസ്കാരം ഇന്ന് നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.