ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: ശിക്ഷാ ഇളവിനെതിരായ ഹർജിയിൽ കേന്ദ്ര, ഗുജറാത്ത് സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്

Last Updated:

ഏപ്രിൽ 18ന് ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളെ ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കുറ്റവാളികളെ ജയില്‍ മോചിതരാക്കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ജയില്‍ മോചിതരായ പ്രതികള്‍ക്കുമാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ഏപ്രിൽ 18ന് ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും.
കേസ് വികാരങ്ങൾക്കനുസരിച്ചല്ല നിയമത്തിന്റെ വഴിയേ പോകൂവെന്നും കോടതി പറഞ്ഞു. ജനുവരി നാല് മുതല്‍ സുപ്രീംകോടതിയില്‍ അനിശ്ചിതത്വത്തിലായ കേസാണ് ഇന്ന് പുതിയ ബെഞ്ച് പരിഗണിച്ചത്. ബിൽകീസിന്‍റെ ഹരജി കേൾക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞയാഴ്ച സമ്മതിച്ചിരുന്നു.
ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയിരുന്നത്. 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയിരുന്നു.
advertisement
Also Read- പുതുച്ചേരിയിൽ ബിജെപി നേതാവിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘം വെട്ടിക്കൊന്നു
സുപ്രീംകോടതിയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. തൃണമൂല്‍ എം പി മൊഹുവ മൊയ്ത്ര, സിപിഎം പി ബി അംഗം സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ, ദേശീയ മഹിളാ ഫെഡറേഷന്‍ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് ഹർജി സമര്‍പ്പിച്ചിട്ടുണ്ട്
English Summary: The Supreme Court on Monday sought a response from the Centre, Gujarat government and others on a plea filed by Bilkis Bano, who was gang-raped and seven members of her family were killed during the 2002 post-Godhra riots.
മലയാളം വാർത്തകൾ/ വാർത്ത/Law/
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: ശിക്ഷാ ഇളവിനെതിരായ ഹർജിയിൽ കേന്ദ്ര, ഗുജറാത്ത് സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്
Next Article
advertisement
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
  • മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

  • സര്‍ക്കാരിന്റെ തെറ്റുകൾ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement