ഒരു ഹർജിയിൽ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി. കശാപ്പുശാലകളിലല്ലാതെ കടകളിൽ കോഴികളെ കൊല്ലുന്നതിനെതിരായ പൊതുതാത്പര്യ ഹർജിയാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. കോഴിയെ മൃഗമായാണോ പക്ഷിയായി ആണോ കണേണ്ടതെന്നാണ് ചോദ്യം.
സന്നദ്ധ സംഘടനകളായ അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാ സംഘ് എന്നിവരാണ് പൊതു താത്പര്യ ഹര്‍ജിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. കോഴി മൃഗമാണോ അല്ലയോ എന്ന ചോദ്യം ഉയര്‍ന്നതോടെ ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി.
മൃഗങ്ങളെ കശാപ്പുശാലകളിൽ വെച്ച് മാത്രമേ കൊല്ലാവു എന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് ഇറച്ചിക്കോഴി വിൽക്കുന്ന പല കടകളും അധികൃതർ പൂട്ടിപ്പിച്ചു. ഇതിനെതിരെ കോഴി വില്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹർജിയില്‍ കോഴി മൃഗമാണെന്ന് കോടതി കണ്ടെത്തിയാല്‍ ഇറച്ചിക്കോഴികളെ കശാപ്പുശാലകളിൽ മാത്രമേ കൊല്ലാൻ കഴിയൂ. എന്നാൽ വിധി തങ്ങൾക്കനുകൂലമാകുമെന്നാണ് ഇറച്ചിക്കൊഴി വിൽപനക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chicken, Gujarat, Gujarat High Court