പാമ്പുകടിയേറ്റ് മകൾ മരിച്ചു; പൊന്തക്കാട് തെളിക്കാൻ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിന് ഹൈക്കോടതിയുടെ അനുകൂല വിധി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിദേശത്തെ ജോലിക്കിടയിലും മകൾക്കുവേണ്ടി ഇവർ തുടർന്ന നിയമപോരാട്ടം ഒടുവിൽ ഫലം കണ്ടു.
കൊച്ചി: മൂന്നു വയസുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിന് ഹൈക്കോടതിയുടെ അനുകൂല വിധി. പൊന്തക്കാട്ടിൽ നിന്നെത്തിയ പാമ്പുകടിയേറ്റാണ് കെഐ ബിനോയുടെയും ലയ ജോസിന്റെയും മകൾ ആവ്റിന്‍ മരിക്കുന്നത്. മകളുടെ മരണം തളർത്തിയെങ്കിലും പൊന്തക്കാടുകൾ തെളിയിക്കണമെന്നാവശ്യവുമായി ഇരുവരും നിയമപോരാട്ടത്തിനിറങ്ങി.
വിദേശത്തെ ജോലിക്കിടയിലും മകൾക്കുവേണ്ടി ഇവർ തുടർന്ന നിയമപോരാട്ടം ഒടുവിൽ ഫലം കണ്ടു. പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്ന് വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിര്‍ദേശം നൽകി.
മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതി നൽകിയിരുന്നു. ജോലി ഇറ്റലിയിലായതിനാൽ ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു കേസ് നടത്തിയത്. വനംവകുപ്പിനു നൽകിയ പരാതിയില്‍ സ്ഥലപരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിനു ശേഷമാണ്.
advertisement
ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദേശപ്രകാരം കാടു വെട്ടിത്തെളിച്ചു.ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.
ആവ്റിൻറെ മരണം
ള കൃഷ്ണൻകോട്ടയിലെ ലയയുടെ വീട്ടിൽ 2021 മാർച്ച് 24ന് ആണ് ആവ്റിനു പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റയുടൻ ആവ്‌റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.
advertisement
2018ൽ പരാതി നൽകിയിട്ടും ഒന്നും ചെയ്യാതെ പഞ്ചായത്ത്
ആവ്റിൻ മരിക്കുന്നതിന് മൂന്നു വർഷം മുൻപ് പൊന്തക്കാട് വെട്ടിത്തെളിക്കണമെന്നാവശ്യവുമായി പരാതി പഞ്ചായത്തിന് മുൻപിലെത്തിയിരുന്നു. സമീപ പുരയിടത്തിലെ കാടു വെട്ടിത്തെളിക്കണമെന്നും ഇഴജന്തുശല്യം രൂക്ഷമാണെന്നും കാട്ടി ലയയുടെ അച്ഛൻ പി.ഡി ജോസ് ഉൾപ്പെടെ പ്രദേശവാസികൾ പഞ്ചായത്തിനു പരാതി നൽകിയത്. എന്നാൽ പരാതിയിൽ ഭൂവുടമയ്ക്കു നോട്ടിസ് നൽകിയതൊഴിച്ചാൽ പഞ്ചായത്ത് ഒന്നുംചെയ്തില്ല.
Location :
Kochi,Ernakulam,Kerala
First Published :
March 19, 2023 9:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
പാമ്പുകടിയേറ്റ് മകൾ മരിച്ചു; പൊന്തക്കാട് തെളിക്കാൻ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിന് ഹൈക്കോടതിയുടെ അനുകൂല വിധി