കൈവെട്ട് കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞെന്ന് കോടതി; രണ്ടാം ഘട്ടത്തിൽ ആറു പേരെ ശിക്ഷിച്ചു അഞ്ച് പേരെ വെറുതെവിട്ടു

Last Updated:

വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി

പ്രൊഫസര്‍ ടി.ജെ ജോസഫ്
പ്രൊഫസര്‍ ടി.ജെ ജോസഫ്
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി കൊച്ചി എന്‍ഐഎ കോടതി പ്രസ്താവിച്ചു.  ഭീകരപ്രവർത്തനം, ഗൂഢാലോചന,  ആയുധം കൈവശം വെക്കല്‍, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസറെ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ ആറ് പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച 3 മണിക്ക് വിധിക്കും. ശിക്ഷിക്കപ്പെവരിൽ 202,212വകുപ്പുള്ളവർ ജാമ്യത്തിൽ തുടരാം. മറ്റുള്ളവരുടെ ജാമ്യം കോടതി റദ്ദാക്കി.
സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതിയായ സവാദ് ഒളിവിലാണ്.
കൈവെട്ട് കേസ് രണ്ടാം ഘട്ട വിധി
1. അശമന്നൂർ സവാദ് ( ഇപ്പോഴും ഒളിവിലാണ് )
2.സജിൽ – കുറ്റക്കാരൻ
3. നാസർ – കുറ്റക്കാരൻ
4. ഷഫീഖിനെ – വെറുതെ വിട്ടു
advertisement
5. നജീബ് – കുറ്റക്കാരൻ
6 അസീസ് ഓടക്കാലി – വെറുതെ വിട്ടു
7. മുഹമ്മദ് റാഫി – വെറുതെ വിട്ടു
8.സുബൈർ – വെറുതെ വിട്ടത്
9 നൗഷാദ് – കുറ്റക്കാരൻ -UAPA ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
10. മൻസൂർ – വെറുതെ വിട്ടു
11.മൊയ്തീൻ കുഞ്ഞ് -UAPA ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
12. അയ്യൂബ് – UAPA ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
advertisement
2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിയത്. ഈ കേസിലാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.
ആദ്യഘട്ട വിചാരണയിൽ 37 പേരിൽ 11 പേരെ ശിക്ഷിച്ചിരുന്നു. 26 പേരെ വെറുതെ വിടുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും എൻഐഎയും കണ്ടെത്തിയിരുന്നു
മലയാളം വാർത്തകൾ/ വാർത്ത/Law/
കൈവെട്ട് കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞെന്ന് കോടതി; രണ്ടാം ഘട്ടത്തിൽ ആറു പേരെ ശിക്ഷിച്ചു അഞ്ച് പേരെ വെറുതെവിട്ടു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement