advertisement

കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണ വീണ്ടും ജില്ലാ കോടതിയിൽ

Last Updated:

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിന്റെതാണ് ഉത്തരവ്

കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് വീണ്ടും ജില്ലാ കോടതി വിചാരണ നടത്തും. ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് നിലവിൽ പരിഗണിച്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് കേസിന്റെ തുടർവിചാരണ നടപടികൾക്കായി ജില്ലാ കോടതിക്ക് കൈമാറിയത്.
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ ഹൈകോടതിയിൽ റിവിഷൻ ഹർജി നൽകിയത് സർക്കാറായിരുന്നു. ഇത് അംഗീകരിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കേസിലെ രണ്ടാം പ്രതി വഫ ഫിറോസിനെതിരെയുള്ള കുറ്റം ഹൈക്കോടതി റദ്ദാക്കി.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിന്റെതാണ് ഉത്തരവ്. കെ എം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാർ-മ്യൂസിയം റോഡിലെ സി സി ടി വി ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയിരുന്നു.
advertisement
2019 ഓഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Law/
കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണ വീണ്ടും ജില്ലാ കോടതിയിൽ
Next Article
advertisement
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്നോ? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
  • ട്രംപിന്റെ മക്കളുടെ പിന്തുണയുള്ള പവറസ് കമ്പനി ഗൾഫ് വിപണിയിൽ ഡ്രോണുകൾ വിൽക്കുന്നു

  • ഇറാന്റെ ഭീഷണി നേരിടാൻ ഗൾഫ് രാജ്യങ്ങൾക്കു ഡ്രോണുകൾ വാങ്ങാൻ സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ട്

  • യുദ്ധസാഹചര്യത്തിൽ ലാഭം കൊയ്യുന്ന ആദ്യ പ്രസിഡന്റ് കുടുംബം ട്രംപിന്റെതായിരിക്കും എന്നാണ് വിലയിരുത്തൽ

View All
advertisement