Lesbian Wedding | കർണാടകയിലെ സ്വവർഗ വിവാഹം നടക്കുന്ന ഗോത്ര വിഭാഗം; കൂടുതലറിയാം

Last Updated:

ഈ ഗോത്രാചാരം എപ്പോൾ, എങ്ങനെ തുടങ്ങിയെന്ന് ഇപ്പോൾ സമൂഹത്തിലുള്ള ആർക്കും അറിയില്ല.

ഇപ്പോളൊക്കെ സ്വവർഗ വിവാഹങ്ങൾ നാട്ടിലൊരു സാധാരണ കാര്യമായിരിക്കാം. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരു ആദിവാസി സമൂഹം വളരെക്കാലമായി ഒരേ ലിംഗത്തിലുള്ള വിവാഹത്തെ ഒരു മതവിശ്വാസമായി പിന്തുടരുന്നുണ്ട്. ഈ ഗോത്രാചാരം എപ്പോൾ, എങ്ങനെ തുടങ്ങിയെന്ന് ഇപ്പോൾ സമൂഹത്തിലുള്ള ആർക്കും അറിയില്ല. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹലക്കി ഒക്കലിംഗ സമൂഹത്തിൽ രണ്ട് പെൺകുഞ്ഞുങ്ങൾ തമ്മിലുള്ള വിവാഹത്തെ ഗംഭീരമായി ആഘോഷിക്കുന്നുണ്ട്. ദദ്ദുവേ മദുവെ (ദദ്ദുവേ കല്യാണം) എന്ന് ഇത് അറിയപ്പെടുന്നത്. രണ്ട് സ്ത്രീകളിൽ - രണ്ടുപേരും സാരി ധരിച്ചിരിക്കുന്നു - ഒരാൾ വരനായും മറ്റൊരാൾ വധുമായും വേഷമിടുന്നു. ഘോഷയാത്രയായി അവരെ കൊണ്ടുവരുന്ന് ഒരു സാധാരണ വിവാഹത്തിന്റെ എല്ലാ ആചാരങ്ങളും പാലിക്കും.
അത്തരത്തിലൊരു ദദ്ദുവേ മദുവേ അടുത്തിടെ നടന്നു. എല്ലാ വർഷവും ഇന്ദ്ര ഭഗവാനെ പ്രാർത്ഥിക്കുന്നതിനായി ഈ പെൺ-പെൺ കല്യാണം നടത്തുന്നു. നന്നായി മഴ ലഭിക്കാനുള്ളതാണ് ഈ ആചാരം. മഴ ആവശ്യത്തിലധികം പെയ്യുകയോ കുറയുകയോ ചെയ്യരുതെന്നാണ് ആദിവാസികൾ ദൈവത്തോട് പ്രാർത്ഥിക്കുന്നത്.
നവദമ്പതികൾക്ക് ഘോഷയാത്രയ്ക്കും ആചാരാനുഷ്ഠാനങ്ങൾക്കും ശേഷം ഏവരുടെയും അനുഗ്രഹം ലഭിക്കും. സാധാരണ കല്യാണം പോലെ ആളുകൾ അവർക്ക് സമ്മാനങ്ങൾ പോലും നൽകുന്നു. ധാരാളം സംഗീതവും നൃത്തവുമുണ്ടായിരിക്കും. വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും വലിയ സദ്യ വിളമ്പാറുമുണ്ട്. കർക്കിവിനായക ക്ഷേത്രത്തിലും കരിയമ്മ ക്ഷേത്രത്തിലും അടുത്തിടെയായിരുന്നു വിവാഹമുണ്ടായത്. ഹലക്കി ഗോത്രത്തിൽ ഈ ദേവതകൾക്ക് പ്രത്യേക സ്ഥാനമുണ്ട്.
advertisement
ഒരുപാട് രസകരമായ കാര്യങ്ങൾ ഈ വിവാഹത്തിലുണ്ട്. നവദമ്പതിയുടെ കഴുത്തിൽ ആളുകൾ ചിപ്‌സ് പാക്കറ്റുകളുടെ മാലകൾ ഇടുന്നതും ഹൃദയം തുറന്ന് നൃത്തം ചെയ്യുന്നതും കാണാം.
ആഘോഷങ്ങളെല്ലാം കഴിഞ്ഞ് നവദമ്പതികളും മറ്റുള്ളവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുന്നു. യഥാർത്ഥ വിവാഹത്തിന് സമാനമായി ആഘോഷിക്കുന്ന ഒരു ആചാരപരമായ കല്യാമാത്രമാണിത്. ഹലാക്കി ഗോത്രക്കാരുടെ വിശ്വാസങ്ങളിൽ മഴയ്ക്ക് സവിശേഷവും ആദരണീയവുമായ ഒരു ഭാഗമുണ്ട്. അവർ മതപരമായി എല്ലാ വർഷവും ഈ തനതായ ആചാരപരമായ കല്യാണം അനുഷ്ഠിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Lesbian Wedding | കർണാടകയിലെ സ്വവർഗ വിവാഹം നടക്കുന്ന ഗോത്ര വിഭാഗം; കൂടുതലറിയാം
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement